കോന്നി : സോഷ്യൽ ഫോറെസ്ട്രിയുടെ തൈകൾ ഉത്പാദിപ്പിക്കുന്ന മണ്ണീറ ഫോറസ്റ്റേഷന് സമീപത്തെ തവാരണയിൽ ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികളായ മൂന്ന് സ്ത്രീകൾ ഒറ്റയാന്റെ മുന്നിൽ അകപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചയോടെ ആയിരുന്നു സംഭവം. വനത്തിൽ നിന്നും ഇറങ്ങി വന്ന കാട്ടാന തൊഴിലാളികൾക്ക് നേരെ നടന്ന് നീങ്ങിയത് കണ്ട തൊഴിലാളികൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് റോഡിലേക്ക് കയറിയ ആനയുടെ മുന്നിൽ നിന്നും റോഡിലൂടെ പോയ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
കാട്ടാനയുടെ മുന്നിൽപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
RECENT NEWS
Advertisment



























