ഗൂഡല്ലൂര്‍ ഓവേലിയില്‍ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ഗൂഡല്ലൂര്‍ : ഓവേലിയില്‍ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. ഓവേലി വാരത്തെ മുംതാസ് (40) രാത്രി ഒമ്പതുമണിയോടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭര്‍ത്താവ് കുഞ്ഞാലിക്കും പരിക്കേറ്റു. മഞ്ചേശ്വരി തേയില പ്ലാന്റേഷനില്‍ ഉള്‍പ്പെട്ട വാരം തേയില എസ്റ്റേറ്റിലെ തൊഴിലാളിയാണ് മുംതാസ്. ഭര്‍ത്താവ് കുഞ്ഞാലിയും ഇവിടെ തൊഴിലാളിയാണ്. കാടിനോട് ചേര്‍ന്ന കുന്നിന്‍മുകളിലാണ് ഇവരുടെ വീട്. വെള്ളിയാഴ്ച രാത്രി ഇരുവരും അയല്‍പ്പക്കത്തുനിന്ന് തിരികെ വീട്ടിലേക്ക്‌ മടങ്ങുന്നതിനിടെയാണ് സംഭവം. വീടിന് സമീപത്തെ ചെങ്കുത്തായ കയറ്റത്തില്‍നിന്ന് പെട്ടെന്നിറങ്ങിവന്ന കാട്ടാന ഇവരെ ആക്രമിച്ചെന്നാണ് കരുതുന്നത്.

കാട്ടാനയുടെ ചവിട്ടേറ്റ് മുംതാസിന്റെ മുഖം തകര്‍ന്നിരുന്നു. ഗൂഡല്ലൂര്‍-ഓവേലി മെയിന്‍റോഡില്‍നിന്ന് 200 മീറ്റര്‍ മാറിയാണ് സംഭവം നടന്നത്. കൂട്ടക്കരച്ചില്‍ കേട്ട് നാട്ടുകാര്‍ ടോര്‍ച്ചും പന്തവുമായി ഓടിയെത്തുമ്പോഴേക്കും കാട്ടാന കാട്ടിലേക്ക്‌ ഓടിമറഞ്ഞെന്ന് സമീപവാസികള്‍ പറഞ്ഞു. ബുധനാഴ്ച ഇവിടെനിന്ന് എട്ടുകിലോമീറ്റര്‍ അകലെ ആറാട്ടുപാറയിലെ ഗോവിന്ദന്‍ കടയ്ക്ക് സമീപം വെച്ചാണ് ചായക്കട നടത്തുകയായിരുന്ന ആനന്ദരാജ് കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവമാണ് ഓവേലിമേഖലയില്‍ ഉണ്ടാകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇടുക്കി മണിയാറൻകുടിയിൽ ഭൂമിക്കടിയിൽ നിന്ന് ജലം ഒഴുകുന്ന അസാധാരണ ശബ്ദം ; ആശങ്ക

0
ഇടുക്കി: ഇടുക്കി മണിയാറൻകുടിയിൽ വീടിന് സമീപം ഭൂമിക്കടിയിൽ നിന്ന് അസാധാരണമായ...

നിർണായക നീക്കം : പശ്ചിമേഷ്യൻ യുദ്ധത്തിനിടയിൽ ഇറാനിലക്ക് ‘ഡൂംസ്ഡേ’ വിമാനമയച്ച് റഷ്യ

0
ടെഹ്റാൻ : പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, റഷ്യ തങ്ങളുടെ അത്യാധുനികമായ...

കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ ഗുരുതര സുരക്ഷാവീഴ്ചയെന്ന് അന്വേഷണ കമ്മീഷന്‍

0
കൊല്ലം: കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ ഗുരുതര സുരക്ഷാവീഴ്ചയെന്ന്...

ബ്രേക്ക് ദി ചെയിന്‍ പദ്ധതി ക്രമക്കേട് ; ഡോ. മുഹമ്മദ് അഷീലിനെതിരെ ധനകാര്യ വിഭാഗത്തിന്റെ...

0
തിരുവനന്തപുരം : ബ്രേക്ക് ദി ചെയിന്‍ പദ്ധതി ക്രമക്കേടില്‍ സുരക്ഷാ മിഷന്‍...