ഗൂഡല്ലൂര്‍ : മുതുമല കടുവാ സങ്കേതത്തില്‍ വീണ്ടും പിടിയാനയുടെ ജഡം കണ്ടെത്തി. കാര്‍കുടി റേഞ്ചിലാണ് സുമാര്‍18 വയസ്സുള്ള ആനയുടെ ജഡം അഴുകി തുടങ്ങിയ നിലയില്‍ കണ്ടത്. ബുധനാഴ്ച വൈകീട്ട് വന നിരീക്ഷണത്തിലായിരുന്ന ആന്‍റി പോച്ചിങ് വാച്ചര്‍ മാരാണ് ജഡം കണ്ടത്.
വ്യാഴാഴ്ച രാവിലെ പത്തരയോടെ മുതുമല കടുവാ സങ്കേത ഡെപ്യൂട്ടി ഡയറക്ടര്‍ പത്മ,സന്നദ്ധ സംഘടനാ പ്രതിനിധി ആബിദ് മറ്റു വനപാലകരുടെ സാന്നിധ്യത്തിലാണ് വെറ്റിനറി ഡോക്ടര്‍ രാജേഷ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
ആനയുടെ പിറക് വശം,തുമ്ബിക്കൈ ഭാഗങ്ങള്‍ മറ്റ് വന്യമൃഗങ്ങള്‍ ഭക്ഷിച്ചിരുന്നു. ആന ചെരിയാനുണ്ടായ കാരണം കൂടുതല്‍ വ്യക്തമാക്കാന്‍ സാമ്ബിളുകള്‍ ശേഖരിച്ചു ലാബ് പരിശോധനയ്ക്ക് അയച്ചതായി അധികൃതര്‍ വ്യക്തമാക്കി. രണ്ടു ദിവസം മുമ്ബ് സീഗൂര്‍ റേഞ്ചില്‍ മറ്റൊരു പിടിയാനയും ചെരിഞ്ഞിരുന്നു. കാട്ടാനകള്‍ തുടരെ ചെരിയുന്നത് വനപാലകര്‍ ആശങ്കയിലാണ്.