പാലക്കാട് : കാട്ടാനയെ കൊല്ലാന്‍ സ്ഫോടക വസ്തു വെച്ചത് തേങ്ങയിലെന്ന് പിടിയിലായ വില്സന്. അന്വേഷണ സംഘത്തോടാണ് ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ടാപ്പിംഗ് തൊഴിലാളിയും പാട്ടകര്‍ഷകനുമാണ് വില്സന്. അമ്പലപ്പാറയില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വരികയായിരുന്നു. പടക്കം തയാറാക്കിയ മറ്റു രണ്ടു പേര്‍ക്കു കൂടി കേസില്‍ പങ്കുണ്ടെന്നു തെളിഞ്ഞതിനാല്‍ ഇവര്‍ക്കായി അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസം 27-ന് മണ്ണാര്‍ക്കാട് തിരുവിഴാംകുന്നിലാണ് വായിലിരുന്നു പടക്കംപൊട്ടി മുറിവേറ്റ കാട്ടാന ചരിഞ്ഞത്. കൈതച്ചക്കയില്‍ വെച്ച സ്ഫോടക വസ്തുവാണ് ആനയുടെ ജീവനെടുത്തത് എന്നായിരുന്നു കരുതിയിരുന്നത്.
കാട്ടാനയെ കൊല്ലാന്‍ സ്ഫോടകവസ്തു വെച്ചത് തേങ്ങയിലെന്ന് പിടിയിലായ വില്സന്
RECENT NEWS
Advertisment