ജില്ലയില്‍ നിന്നും ഒഡീഷയിലേക്ക് മടങ്ങിയത് 126 ഇതര സംസ്ഥാന തൊഴിലാളികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒഡീഷയിലേക്ക് ട്രെയിന്‍ മാര്‍ഗം മടങ്ങിയത് ജില്ലയില്‍ നിന്നുള്ള 126 അന്യസംസ്ഥാന തൊഴിലാളികള്‍. ജൂണ്‍ 4 ന് രാത്രി 10:20നാണ് തിരുവല്ല വഴി തിരുവനന്തപുരത്തു നിന്നു വന്ന ട്രെയിനില്‍ തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങിയത്. ആറു താലൂക്കുകളില്‍ നിന്നും അഞ്ചു ബസുകളിലാണ് ഇവരെ തിരുവല്ല റെയിവേ സ്റ്റേഷനില്‍ എത്തിച്ചത്.

അടൂര്‍ താലൂക്കില്‍ നിന്ന് 21, കോഴഞ്ചേരി താലൂക്കില്‍ നിന്ന് 24, മല്ലപ്പള്ളി താലൂക്കില്‍ നിന്ന് 12, റാന്നി താലൂക്കില്‍ നിന്ന് 31, കോന്നി താലൂക്കില്‍ നിന്ന് 6, തിരുവല്ല താലൂക്കില്‍ നിന്ന് 32  തൊഴിലാളികളെയാണു ജില്ലാ ഭരണകൂടത്തിന്റെയും റവന്യൂ, ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നാട്ടിലേക്ക് അയച്ചത്. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്ക് മാസ്‌ക്കും സാനിറ്റൈസറും കൈമാറി. ചപ്പാത്തി, അച്ചാര്‍, ബ്രഡ്, ഏത്തപ്പഴം, വെള്ളം എന്നിവ അടങ്ങിയ സൗജന്യ ഭക്ഷണ കിറ്റും ഇവര്‍ക്ക് നല്‍കി.

ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്‍, തിരുവല്ല തഹസില്‍ദാര്‍ പി.ജോണ്‍ വര്‍ഗീസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്രീകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി ഡി.എല്‍.ഒ, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഇവരെ സ്റ്റേഷനില്‍ നിന്നും യാത്രയാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...