ദസറ ആഘോഷത്തിനിടെ ആന ഇടഞ്ഞോടി ; ഒരു മണിക്കൂറോളം ഭീതി പരത്തി, പാപ്പാന് പരിക്ക്
ശിവമോഗ : കർണാടകത്തിൽ ദസറ ആഘോഷത്തിനിടെ ആനയിടഞ്ഞു. ശിവമോഗ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹവുമായി പോവുകയായിരുന്ന ‘സോമണ്ണ’ എന്ന ആന ആണ് ഇടഞ്ഞോടിയത്. ഒരു മണിക്കൂറോളം ആന ഭീതി പരത്തി. ഒടുവിൽ മൃഗഡോക്ടർമാർ മയക്കുവെടി വെച്ചാണ് ആനയെ തളച്ചത്. രണ്ട് കാറുകൾക്ക് ആന കേടുപാട് വരുത്തി. പാപ്പാന് പരിക്കേറ്റിട്ടുണ്ട്. ഘോഷയാത്രയുടെ തുടക്കത്തിൽ വളരെ ചിട്ടയോടെയാണ് സോമണ്ണ മുന്നോട്ട് പോയത്. കോട്ടേ റോഡിലെ ജെയിൻ ഭവൻ വരെ അമ്പാരി (ആനയുടെ മുതുകിൽ വെച്ചുകെട്ടുന്ന ചതുരക്കൂട്) വഹിച്ച് സോമണ്ണ ശാന്തനായിരുന്നു.
മുന്നിൽ സാഗർ എന്ന ആനയും പിന്നിൽ ബഹദൂർ എന്ന ആനയും അകമ്പടിയുണ്ടായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും വടം കെട്ടി സുരക്ഷയൊരുക്കിയിരുന്നു. ആനകളുടെ സ്ഥാനത്തിൽ വരുത്തിയ ചെറിയൊരു മാറ്റമാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. മുന്നിലുണ്ടായിരുന്ന സാഗറിനെ വനം വകുപ്പ് പിന്നിലേക്ക് മാറ്റുകയും അമ്പാരി വഹിച്ചിരുന്ന സോമണ്ണയെ മുന്നിലേക്ക് കൊണ്ടുവരികയും ചെയ്തു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
സിജെപി നേതാക്കൾക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് ; സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ എന്നിവർക്ക് നോട്ടീസ് കൈമാറി
-
യുപി എസ്ഐആറില്‍ ഗുരുതര പിഴവ് സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് : മുഴുവന്‍ വോട്ടര്‍പട്ടികയും പരിശോധിക്കും
-
വൈദ്യുതിമേഖല സ്വകാര്യകമ്പനികൾക്ക് കൈമാറാൻ ബിജെപി ; ഹരിയാനയിൽ തൊഴിലാളികളുടെ പണിമുടക്ക്
Most read
-
ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം
-
പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
-
വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ
-
ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്
-
കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം


