കൊടുമണ്‍ ശിവശങ്കരന്‍ ഇടഞ്ഞു ; മണിക്കൂറുകളോളം ജനങ്ങള്‍ പരിഭ്രാന്തിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കൊടുമണ്ണില്‍ ആനവിരണ്ടു, കുളിപ്പിക്കാന്‍ കൊണ്ടുപോയ ആന വിരണ്ടത് മണിക്കൂറോളം പരിഭ്രാന്തി പരത്തി. അങ്ങാടിക്കല്‍ വടക്ക് മണക്കാട് ദേവീക്ഷേത്രത്തിന് സമീപമാണ് സംഭവം. കൊടുമണ്‍ സ്വദേശി ദീപുവിന്റെ ഉടമസ്ഥതയിലുള്ള ശിവശങ്കരന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തടിപ്പണി ജോലികള്‍ക്കായി അങ്ങാടിക്കല്‍ വടക്ക് സ്വദേശി കണ്ണന്‍ വാടകക്ക് എടുത്തിരിക്കുകയാണ്.

മണക്കാട് ക്ഷേത്രത്തിന് സമീപമുള്ള ഒരു പറമ്പിലാണ് ആനയെ സ്ഥിരമായി കെട്ടിയിരിക്കുന്നത്. ഞായറാഴ്ച രാവിലെ 11 മണിയോടെ കുളിപ്പിക്കാനായി സമീപത്തെ തോട്ടിലേക്ക് കൊണ്ടുവരവെയാണ് ഇടഞ്ഞത്. ഈ സമയം റോഡില്‍ കൂടി പോയ ബുള്ളറ്റിന്റെ ശബ്ദം കേട്ടയുടനെയാണ് ആന വിരണ്ട് ഓടാന്‍ തുടങ്ങിയത്. ചെറിയ വടത്തിലാണ് പറമ്പില്‍ ബന്ധിച്ചിരുന്നത്. വടം പൊട്ടിച്ച്‌ ആന കോമാട്ട് മുക്ക് മണക്കാട് റോഡിലൂടെ തലങ്ങും വിലങ്ങും ഓടി.

ആന ഇടഞ്ഞത് അറിയാതെ ചിലര്‍ മുന്നില്‍ വന്നു പെട്ടെങ്കിലും ഉപദ്രവിച്ചില്ല. ഇതിനിടെ പറമ്പില്‍ നിന്ന് വാഴകള്‍ വെട്ടി പിണ്ടിയും മറ്റും നല്‍കി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആന ഇടഞ്ഞ് ഓടികൊണ്ടിരുന്നു. ആന വിരണ്ടതോടെ ഇതു വഴിയുള്ള ഗതാഗതവും മണിക്കൂറോളം തടസ്സപ്പെട്ടു. ആന ഇടഞ്ഞ വിവരം നാട്ടുകാര്‍ പോലീസിലും വനംവകുപ്പിലും ഗ്രാമ പഞ്ചായത്ത് അധികൃതരെയും അറിയിച്ചു. സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും എത്തി. ഉച്ചക്ക് 1.30 മണിയോടെയാണ് ഏറെ നേരം പണിപ്പെട്ട് ആനയെ തളച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...