തൃശൂര്‍ പാലപ്പിള്ളിയില്‍ കാട്ടാനക്കൂട്ടം ; ടാപ്പിങ് നടത്താനാവാതെ തൊഴിലാളികള്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തൃശൂര്‍ വരന്തരപ്പിള്ളി പാലപ്പിള്ളിയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. പാലപ്പിള്ളി പുതുക്കാട് എസ്റ്റേറ്റിലാണ് കാട്ടാനക്കൂട്ടത്തെ കണ്ടെത്തിയത്. കുട്ടിയാനയടക്കം ഇരുപതോളം ആനകളാണ് പുതുക്കാട് എസ്റ്റേറ്റില്‍ എത്തിയത്. ശനിയാഴ്ച രാവിലെയാണ് കാട്ടാന കൂട്ടത്തെ പാലപ്പിള്ളി എസ്റ്റേറ്റില്‍ കണ്ടത്. ഇതോടെ ടാപ്പിങ് നടത്താനാവാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍. കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ വനം വകുപ്പിന്റെ നിരീക്ഷണ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

അതേസമയം ദിവസങ്ങളായി പാലപ്പിള്ളി നിവാസികള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് കാട്ടാനകളുടെ ആക്രമണം. ഇതുവഴി ബൈക്കില്‍ സഞ്ചരിച്ച ദമ്പതികള്‍ വെള്ളിയാഴ്ച കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്ന് വീണ് പരുക്കേറ്റിരുന്നു.പ്രദേശത്തെ കാട്ടാനക്കൂട്ടത്തിന്റെ ശല്യത്തെക്കുറിച്ച് നിരവധി തവണ അധികൃതരോട് പരാതിപ്പെട്ടിരുന്നു. പക്ഷെ പരിഹാരമില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കാട്ടാനകളെ പ്രദേശത്ത് കണ്ടതിനെ തുടര്‍ന്ന് അധികൃതര്‍ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

0
ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30...

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...