തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശുചിത്വ കൗണ്‍സിലുകള്‍ അടിയന്തിരമായി രൂപീകരിക്കണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയുടെ സമ്പൂര്‍ണ ശുചിത്വം ഉറപ്പാക്കുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശുചിത്വ കൗണ്‍സിലുകള്‍ അടിയന്തിരമായി രൂപീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. മാലിന്യ സംസ്‌കരണം, മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.

സര്‍ക്കാരിന്റെ മാലിന്യ മുക്ത കേരളം എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഉത്തരവ് ലഭിക്കുന്നതിന് മുമ്പ് തന്നെ പത്തനംതിട്ട ജില്ല മാലിന്യ മുക്ത ജില്ല എന്ന ലക്ഷ്യത്തിന് വേണ്ടി നടപടികള്‍ സ്വീകരിച്ചു വന്നിരുന്നു. നിലവില്‍ ഈ രണ്ടു പദ്ധതികളും കൂടി ഏകോപിപ്പിച്ചുകൊണ്ടുളള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സര്‍ക്കാരിന്റെ 2023 മാര്‍ച്ച് 15 ന്റെ പുതിയ ഉത്തരവു പ്രകാരമുളള പ്രവര്‍ത്തനങ്ങളാണ് ഇനി ഘട്ടം ഘട്ടമായി ചെയ്തു തീര്‍ക്കേണ്ടത്. നവകേരളം കര്‍മ പദ്ധതിയുടെ ചുമതലക്കാര്‍ ഹരിതമിത്രം എന്ന ആപ്പ് മുഖേന ശുചിത്വ സര്‍വേ ആരംഭിച്ചു.

ആദ്യഘട്ടത്തില്‍ ജില്ലയിലെ 12 ഗ്രാമപഞ്ചായത്തുകളിലെയും നാല് നഗരസഭകളിലെയും സര്‍വേ നടപടികളാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഈ വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ശുചിത്വ സര്‍വേ ജില്ലയില്‍ വ്യാപകമാക്കുന്നതിനുളള നിര്‍ദേശം ലഭിച്ചു. ഈ സാഹചര്യത്തില്‍ ശുചിത്വ സര്‍വേ വ്യാപകമാക്കുന്നതിനുളള നടപടികള്‍ ഊര്‍ജിതമാക്കണം. പുതിയ ഉത്തരവ് പ്രകാരമുളള തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജൈവ- അജൈവ മാലിന്യങ്ങള്‍ 100 ശതമാനവും ഉറവിടത്തില്‍ തന്നെ തരം തിരിക്കണം.

അജൈവ മാലിന്യങ്ങള്‍ പൂര്‍ണമായും വാതില്‍പടി ശേഖരണം വഴി സാധ്യമാക്കണം. ജൈവ മാലിന്യം പൂര്‍ണമായും ഉറവിടത്തില്‍ തന്നെ ശാസ്ത്രീയമായി സംസ്‌കരിക്കണം. മാലിന്യകൂനകള്‍ ഇല്ലാത്ത വൃത്തിയുളള പൊതു ഇടങ്ങള്‍ സൃഷ്ടിക്കണം. എല്ലാ ജലാശയങ്ങളിലെയും ഖരമാലിന്യങ്ങള്‍ നീക്കം ചെയ്ത് നീരോഴുക്ക് ഉറപ്പാക്കണം. ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ പ്രവര്‍ത്തനങ്ങളെ അടിയന്തിര ഇടപെടല്‍, ഹ്രസ്വകാല ഇടപെടല്‍, ദീര്‍ഘകാല ഇടപെടല്‍ എന്നീ രീതിയില്‍ പ്രത്യേകമായി തരം തിരിച്ച് നടപ്പാക്കണം.

അടിയന്തിര പ്രവര്‍ത്തനങ്ങളുടെ ഗൗരവം പരിഗണിച്ച് 2023 മാര്‍ച്ച് 15 മുതല്‍ മാര്‍ച്ച് 31 വരെ മുന്നൊരുക്കങ്ങള്‍ നടത്തണം. ഹ്രസ്വകാല ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ ഒക്ടോബറില്‍ ആരംഭിച്ച് 2024 മാര്‍ച്ചിന് മുമ്പായി പൂര്‍ത്തിയാക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു. പൊതു ഇടങ്ങളില്‍ മാലിന്യം തളളുന്നവര്‍ക്കും വാഹനങ്ങള്‍ക്കും എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇതിനായി പോലീസിന്റെ സേവനം അവശ്യ സന്ദര്‍ഭങ്ങളില്‍ ഉറപ്പാക്കുന്നതിനെകുറിച്ചും യോഗം വിലയിരുത്തി.

മാലിന്യ സംസ്‌കരണം വളരെ ഗൗരവമായി കാണണമെന്നും ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും സമൂഹത്തില്‍ അവബോധം സൃഷ്ടിക്കണമെന്നും ജനകീയ ഇടപെടല്‍ ഉണ്ടാകണമെന്നും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ഹരിത കര്‍മസേന കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത ഇടങ്ങളില്‍ അതിനുളള ശക്തമായ നടപടികള്‍ സ്വീകരിക്കണം. സര്‍ക്കാരിന്റെ നിര്‍ദിഷ്ട അടിയന്തിര പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് അവ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനകം പൂര്‍ത്തിയാക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലാ നഗര കേന്ദ്രത്തില്‍ പശ്ചാത്തല സൗകര്യം ഒരുക്കുന്നതില്‍ പത്തനംതിട്ട നഗരസഭയുടെ പൂര്‍ണ പിന്തുണ ലഭ്യമാക്കുമെന്ന് നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപന ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പദ്ധതി വിശദീകരണം നടത്തി. മഴക്കാല പൂര്‍വ ശുചീകരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടത്തേണ്ട കര്‍മ പദ്ധതികള്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് ജില്ലാ എപ്പിഡമോളജിസ്റ്റ് പ്രിന്‍സ് അലക്‌സാണ്ടര്‍ വിഷയാവതരണം നടത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും...

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നാണ് ധവളപത്രം കാണിക്കുന്നതെന്ന് ചാത്തന്നൂർ എംഎൽഎ ബിബി ഗോപകുമാർ

0
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നാണ് ധവളപത്രം കാണിക്കുന്നതെന്ന് ചാത്തന്നൂർ എംഎൽഎ...

അങ്കണവാടിയിൽ നിന്ന് കുട്ടിയെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയോട് ശുപാർശ ; വ്യാജ പ്രചാരണം അന്വേഷിക്കണമെന്ന്...

0
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണം അന്വേഷിക്കണമെന്ന് മന്ത്രി ബിന്ദു...

മദ്യപിച്ച് ലോറിയോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വഴിനീളെ വാഹനങ്ങളും പോലീസ് ജീപ്പും ഇടിച്ചുതെറിപ്പിക്കുകയും ചെയ്ത ഡ്രൈവറെ

0
മലപ്പുറം: മദ്യപിച്ച് ലോറിയോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വഴിനീളെ വാഹനങ്ങളും പോലീസ് ജീപ്പും...