കോന്നി : കോന്നി ആനത്താവളത്തിൽ പ്രഭാത നടത്തത്തിന് ഇടയിൽ ആന ഇടഞ്ഞു. കോന്നി ആനതാവളത്തിലെ കൃഷ്ണയാണ് ഇടഞ്ഞത്. രാവിലെ പത്ത് മണിയോടെ ആയിരുന്നു സംഭവം. രാവിലെ പ്രഭാത നടത്തത്തിന് ഇടയിൽ ആറ് തവണ നടത്തിച്ച ശേഷം ഏഴാം തവണ നടത്തിക്കുന്നതിന് ഇടയിൽ ആന പാപ്പാൻമാരുടെ കണ്ണ് വെട്ടിച്ച് വിരണ്ട് ഓടുകയായിരുന്നു. ആനത്താവളത്തിലെ പാർക്കിങ് ഗ്രൗണ്ടിൽ എത്തിയ കൃഷ്ണയെ പാപ്പാൻമാർ പിന്തുടർന്ന് എത്തി തളയ്ക്കുകയായിരുന്നു. തുടർന്ന് ആനയെ കാലുകൾ കയർ കൊണ്ട് ബന്ധിച്ച് പാർക്കിങ് ഗ്രൗണ്ടിലെ മരത്തിൽ തളച്ചതിന് ശേഷം ശാന്തമായ ആനയെ തറിയിലേക്ക് മാറ്റി തളക്കുകയായിരുന്നു. പൊതു അവധി ആയതിനാൽ കോന്നി ആനത്താവളത്തിന് അവധിആയതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























