യുവതിയുടെ പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ഇമോജികളും വോയിസ് മെസ്സേജുകളും ചാറ്റും അയച്ച പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സോഷ്യൽ മീഡിയ അക്കൗണ്ടില്‍ നിന്നും യുവതിയുടെ പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ഇമോജികളും വോയിസ് മെസ്സേജുകളും അശ്ലീല ചാറ്റും അയച്ച പ്രതിയെ ആലപ്പുഴ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി വാഴപ്പള്ളി നടുവേലില്‍ ഗൗരീസദനം വീട്ടില്‍ ശ്രീരാജ് (20)ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിനിയായ യുവതി പഠിച്ച കോളജിൽ പഠിച്ചയാളാണ് താൻ എന്നു പറഞ്ഞാണ് ഇയാൾ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. തുടർന്ന് യുവതിയുമായി അശ്ലീല ചാറ്റുകളും വോയിസ് ചാറ്റുകളും തുടങ്ങി. ഇതോടെ പെൺകുട്ടി എതിർപ്പറിയിച്ചു. ഇയാൾ യുവതിയെ ശല്യം ചെയ്യുന്നത് തുടർന്നു.

പിന്നീട് യുവതി അശ്ലീല ചാറ്റിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതം പോലീസിന് പരാതി നല്‍കിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്നാണ് ശ്രീരാജ് ആണ് പ്രതിയെന്ന് പോലീസ് മനസ്സിലാക്കിയ്. ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് ശ്രീരാജ് വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ചതും യുവതിയുമായി ചാറ്റ് ചെയ്തതും. അറസ്റ്റിലായ പ്രതിയെ പോലീസ് ആലപ്പുഴയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നൽ പ്രളയത്തിന് പിന്നാലെ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിന് പിന്നാലെ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. 5,000-ത്തിലധികം...

മണിപ്പൂരിൽ SIR അന്തിമ വോട്ടർപട്ടിക ഇന്ന് ; കരട് പട്ടികയിൽ ഒന്നരലക്ഷത്തിലേറെ പേരെ ഒഴിവാക്കിയിരുന്നു

0
മണിപ്പൂർ: മണിപ്പൂരിലെ SIR നടപടികളുടെ ഭാഗമായുള്ള അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും....

ആറ് കപ്പലുകള്‍ ആക്രമിച്ച് ഇറാന്‍ ; നാവിക ഉപരോധം തുടര്‍ന്നാല്‍ ഇനിയും തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

0
ടെഹ്‌റാന്‍ : പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം. അമേരിക്കയുടെ മൂന്നെണ്ണം അടക്കം ആറ്...

യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും കൊക്കയിൽ തള്ളിയിട്ട് കൊന്ന കേസ് : ഒരാൾകൂടി...

0
പുണെ: മഹാരാഷ്ട്രയിൽ യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് കൊക്കയിൽനിന്ന്...