കീക്കോഴൂരില്‍ ആന ഇടഞ്ഞു ; ഒരു വീട് തകര്‍ത്തു – ആള്‍ക്കും അപായമില്ല

For full experience, Download our mobile application:
Get it on Google Play

റാന്നി: കീക്കൊഴൂര്‍ മലര്‍വാടിക്ക് സമീപം കടയ്ക്കേത്തുപടിയില്‍ ഇടഞ്ഞ ആന ഒരു വീട് തകര്‍ത്തു. തടി പിടിക്കാനെത്തിയ ആനയാണ് ഇടഞ്ഞത്. ഇന്ന് രാവിലെ 9നാണ് സംഭവം.

ചള്ളയ്ക്കല്‍ റോഷന്റെ  വീടാണ് തകര്‍ത്തത്. പഴയ വീട്ടില്‍ കൃഷി സാധനങ്ങള്‍ സൂക്ഷിച്ചു വരികയായിരുന്നു. സംഭവ സമയത്ത് റോഷന്റെ  പിതാവ് തോമസ് വീട്ടിലുണ്ടായിരുന്നു. വീടിന്റെ  അടുക്കള ഭാഗം ആന തകര്‍ക്കുന്നത് കണ്ട് തോമസ് ഓടി രക്ഷപെടുകയായിരുന്നു. പിന്നീട് അടുത്തുള്ള തടത്തില്‍ ബോബിയുടെ വീടിന് സമീപത്തേക്കു ആന പോയി. ആന കീക്കൊഴൂര്‍ സമരമുക്ക് റോഡരികിലെ ഇവാന്‍ഞ്ചിലിക്കല്‍ സെമിത്തേരിയില്‍ കയറി നിലയുറപ്പിച്ചിരിക്കുകയാണിപ്പോള്‍. പാപ്പാന്‍മാര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും ആന ഇടഞ്ഞു തന്നെയാണ്. റാന്നി പോലീസ്, വനം ദ്രുതകര്‍മ്മ സേനാംഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിർച്വൽ ക്യൂ ; മണിക്കൂറിൽ 300 പേർക്ക് ദർശനം...

0
തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം സുഗമമാക്കുവാൻ ദേവസ്വം നടപ്പാക്കുന്ന...

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...