റാന്നി : ടൂറിസ്റ്റ് ബസിലെ ഫാനും ലൈറ്റും നന്നാക്കുന്നതിനിടെ ഷോക്കേറ്റ് ഡ്രൈവർ മരിച്ചു. വൃന്ദാവനം പൊങ്ങനാമണ്ണിൽ ബിനു രാജൻ (48) ആണ് മരിച്ചത് . ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിയോടെ ഇട്ടിയപ്പാറ കോളജ് റോഡിനോടു ചേർന്നുള്ള വിസ്മയ ടൂറിസ്റ്റ് ബസിന്റെ ഷെഡിലാണ് സംഭവം. സഹായിക്കൊപ്പം നിന്ന് പണി ചെയ്യുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ബസിൽ ഘടിപ്പിച്ചിരുന്ന ഇൻവർട്ടറിൽ നിന്നാണ് വൈദ്യുതി എടുത്തിരുന്നത്. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പത്തനാപുരം കുറുമ്പകര അയനവിള തറയിൽ കുടുംബാംഗമായ ബിനു വൃന്ദാവനത്താണ് താമസം. ഭാര്യ: മിനി. മക്കൾ: നിധുൻ, നിധുന.
ബസിലെ ഫാനും ലൈറ്റും നന്നാക്കുന്നതിനിടെ ഷോക്കേറ്റ് ഡ്രൈവർ മരിച്ചു
RECENT NEWS
Advertisment