ബസിലെ ഫാനും ലൈറ്റും നന്നാക്കുന്നതിനിടെ ഷോക്കേറ്റ് ഡ്രൈവർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : ടൂറിസ്റ്റ് ബസിലെ ഫാനും ലൈറ്റും നന്നാക്കുന്നതിനിടെ ഷോക്കേറ്റ് ഡ്രൈവർ മരിച്ചു. വൃന്ദാവനം പൊങ്ങനാമണ്ണിൽ ബിനു രാജൻ (48) ആണ് മരിച്ചത് . ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിയോടെ ഇട്ടിയപ്പാറ കോളജ് റോഡിനോടു ചേർന്നുള്ള വിസ്മയ ടൂറിസ്റ്റ് ബസിന്റെ ഷെഡിലാണ് സംഭവം. സഹായിക്കൊപ്പം നിന്ന് പണി ചെയ്യുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ബസിൽ ഘടിപ്പിച്ചിരുന്ന ഇൻവർട്ടറിൽ നിന്നാണ് വൈദ്യുതി എടുത്തിരുന്നത്. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പത്തനാപുരം കുറുമ്പകര അയനവിള തറയിൽ കുടുംബാംഗമായ ബിനു വൃന്ദാവനത്താണ് താമസം. ഭാര്യ: മിനി. മക്കൾ: നിധുൻ, നിധുന.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...