Thursday, July 3, 2025 9:39 pm

ഇനി മനസ്സില്‍ കാണുന്നത് കംപ്യൂട്ടറിലറിയാം ; തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് ന്യൂറാലിങ്ക്

For full experience, Download our mobile application:
Get it on Google Play

മനുഷ്യന്റെ തലച്ചോറില്‍ ശസ്ത്രക്രിയയിലുടെ ആദ്യത്തെ ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച് ന്യൂറലിങ്ക്. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. കഴിഞ്ഞ ദിവസമാണ് ആദ്യമായി മനുഷ്യനില്‍ ന്യൂറലിങ്ക് ഇംപ്ലാന്റ് നടത്തിയത്. ചിപ്പ് ഘടിപ്പിച്ചയാള്‍ സുഖം പ്രാപിച്ചുവരുകയാണെന്ന് മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലയെന്നും മസ്‌ക് സാമൂഹ്യമാധ്യമങ്ങളിലുടെ വ്യക്തമാക്കി. എന്നാല്‍ ആര്‍ക്കാണ് ചിപ്പ് ഇംപ്ലാന്റ് ചെയ്തതെന്ന വിവരം മസ്‌കോ ന്യൂറാലിങ്കോ പുറത്തുവിട്ടിട്ടില്ല. എത്ര പേര്‍ ട്രയലുകളുടെ ഭാഗമായെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മനുഷ്യന്റെ തലച്ചോറിനെയും കംപ്യൂട്ടറിനെയും തമ്മില്‍ ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2016ലാണ് മസ്‌ക് ന്യൂറാലിങ്കിന് തുടക്കമിട്ടത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് മാസ്‌കിന്റെ കമ്പനിക്ക് ചിപ്പ് ഘടിപ്പിക്കാനുളള അനുമതി ലഭിച്ചത്.

തലച്ചോറിന്റെ ചിന്തകളെ നിയന്ത്രിക്കുന്ന ഭാഗത്ത് റോബോട്ടിന്റെ സഹായത്തോടെയാണ് ചിപ്പ് ഘടിപ്പിക്കുന്നത്. തലമുടിയേക്കാള്‍ നേര്‍ത്ത ചിപ്പാണിത്. 64 നൂലിഴകള്‍ ചേര്‍ത്താണ് ചിപ്പ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ന്യൂറാലിങ്ക് വ്യക്തമാക്കുന്നു. ചിപ്പ് ഘടിപ്പിച്ചയാള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് തിരിച്ചറിഞ്ഞ ശേഷം തലച്ചോറില്‍ നിന്നുള്ള വിവരങ്ങളെ ആപ്പിലേയ്ക്ക് മാറ്റുകയാണ് ചിപ്പ് ചെയ്യുന്നത്. ചിപ്പ് വഴി കംപ്യൂട്ടറുമായി ബന്ധിപ്പിച്ച് മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളടക്കമുള്ള സകലകാര്യങ്ങളും കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇത്രയും വലിയ ഓപ്പറേഷന് ആകെ 30 മിനുട്ടാണ് സമയമെടുക്കുന്നത്. ജനറല്‍ അനസ്തേഷ്യ ആവശ്യമില്ലെന്ന ശ്രദ്ധേയമായ കാര്യവും ഇതിലുണ്ട്.

ന്യൂറാലിങ്കിന്റെ ആദ്യ ഉപകരണത്തിന് ടെലിപ്പതിയെന്നാണ് മസ്‌ക് പേരിട്ടിരിക്കുന്നത്. ഒരൊറ്റ ചിന്തയിലൂടെ ഫോണിനെയോ കമ്പ്യൂട്ടറിനെയോ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് മസ്‌ക് അവകാശപ്പെടുന്നത്. അതിന് സ്റ്റീഫന്‍ ഹോക്കിങ്ങിനെയാണ് അദ്ദേഹം ഉദാഹരണമായും എടുത്തിരിക്കുന്നത്. പക്ഷാഘതം അന്ധത, അമിതഭാരം, ഓട്ടിസം, വിഷാദം, ചിത്തഭ്രമം (സ്‌കിസോഫ്രീനിയ) തുടങ്ങിയ അവസ്ഥകളെ ചികിത്സിക്കാന്‍ ഈ ചിപ്പ് മൂലം സാധിക്കുമെന്നാണ് മസ്‌ക് പറയുന്നത്. പാര്‍ക്കിന്‍സണ്‍സ് പോലുള്ള ന്യൂറോളജിക്കല്‍ രോഗങ്ങള്‍ ചികിത്സിക്കുക എന്നിവ ചിപ്പിലൂടെ ലക്ഷ്യമിടുന്നു. ശാരീരിക പരിമിതികളുള്ളവര്‍ക്ക് ചിപ്പ് നല്‍കുന്നതിനാകും പ്രഥമ പരിഗണന നല്‍ക്കുക. തളര്‍വാതരോഗികളെ ചിന്തകള്‍ ഉപയോഗിച്ച് നടത്താനും നാഡീസംബന്ധമായ അസുഖങ്ങള്‍ സുഖപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് പറയുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കല്‍ കോളജ് അപകടം : ബിന്ദുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ച...

ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം ഉൾപ്പെടെ 19 ഫലസ്തീനികൾ കൊല്ലപ്പെട്ടു

0
ഗസ്സ: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം ഉൾപ്പെടെ 19 ഫലസ്തീനികൾ...

വെച്ചൂച്ചിറ നിരവിന് സമീപത്തായി പുലിയുടെ സാന്നിധ്യം ഉറപ്പിച്ച് വനംവകുപ്പ്

0
റാന്നി: പുലിയെന്നു കരുതുന്ന ജീവിയെ കണ്ടതായിട്ടുള്ള നാട്ടുകാരന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ പുലിയുടെ...

സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ മുസ്ലിം ലീഗ് പ്രവർത്തകനെ കോടതി ശിക്ഷിച്ചു

0
പാലക്കാട്: സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ മുസ്ലിം ലീഗ് പ്രവർത്തകനെ...