ഫുള്‍ റേഞ്ചിലാക്കാന്‍ ‘സ്റ്റാര്‍ലിങ്ക്‌’ ; ഇന്ത്യയില്‍ ഇലോന്‍ മസ്‌കിന്റെ ഇന്റര്‍നെറ്റ് സേവനം വരുന്നു

For full experience, Download our mobile application:
Get it on Google Play

മുംബൈ : വാഹന ഗതാഗതത്തിലും ബഹിരാകാശ യാത്രയിലും വിപ്ലവം സൃഷ്ടിച്ച് ശതകോടീശ്വരനായി മാറിയ ഇലോൻ മസ്കിന്റെ ഇന്റർനെറ്റ് സേവനം ഇന്ത്യയിലും വരുന്നു. മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഇന്ത്യയിൽ ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ സൂചന നൽകി.

ഇന്ത്യയിൽ ഇതുസംബന്ധിച്ച അനുമതിപത്രങ്ങൾക്കായുള്ള നടപടികളിലാണെന്ന് ട്വിറ്ററിലൂടെ മസ്ക് പ്രതികരിച്ചു. ഉപഗ്രഹങ്ങളുടെ ഒരു ശൃംഖല തീർത്ത് ആഗോള ബ്രോഡ്ബാൻഡ് കണക്ടിവിറ്റി നൽകുകയാണ് സ്റ്റാർലിങ്ക് ലക്ഷ്യം വെക്കുന്നത്. സ്പേസ് എക്സ് 2019 ലാണ് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ആരംഭിച്ചത്. ഒരു വർഷത്തിന് ശേഷം തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കായി മാസത്തിൽ 99 ഡോളർ നിരക്കിൽ ബീറ്റ പ്രോഗ്രാം തുറന്നുനൽകി.

ഇതിന് ശേഷം 1700 സാറ്റലൈറ്റുകൾ സ്പേസ് എക്സ് വിക്ഷേപിച്ചിട്ടുണ്ട്. ഒരു ലക്ഷത്തോളം ടെർമിനലുകളും ഉപയോക്താക്കൾക്ക് ഇവർ ഇതിനോടകം അയച്ചുനൽകിയിട്ടുണ്ട്. അഞ്ചു ലക്ഷത്തോളം ടെർമിനലുകൾക്ക് ഓർഡറുകളും ലഭിച്ചിട്ടുണ്ട്. സ്റ്റാർലിങ്കിന്റെ ബീറ്റ ഉപഭോക്താക്കളിൽ പലരും സാധാരണ ബ്രോഡ്ബാൻഡ് കണക്ടിവിറ്റിയൊന്നും എത്തിപ്പെടാത്ത ഉൾപ്രദേശങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്നവരാണ്.

ടെർമിനൽ ‘ഡിഷി മക്ഫ്ളാറ്റ്ഫേസ്’, വൈഫൈ റൂട്ടർ, പവർ സപ്ലൈ, കേബിളുകൾ, മൗണ്ടിംഗ് ട്രൈപോഡ് എന്നിവയടങ്ങുന്ന സ്റ്റാർട്ടിങ് കിറ്റിന് 499 ഡോളറാണ് സ്പേസ് എക്സ് ഈടാക്കുന്നത്. 30,000 ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുക വഴി ദശലക്ഷകണക്കിന് ഉപഭോക്താക്കളെ സൃഷ്ടിക്കുക എന്നതാണ് സ്റ്റാർലിങ്കിന്റെ ലക്ഷ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....