കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 71 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതവുമായി രണ്ട് പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 71 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതവുമായി രണ്ട് പേര്‍ പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശി ഷംനാസ്, താമരശ്ശേരി സ്വദേശി ഫൈസല്‍ എന്നിവരാണ് കസ്റ്റംസ് പിടിയിലായത്. രണ്ട് വിമാനങ്ങളിലായാണ് ഇവര്‍ എത്തിയത്.

ഷാര്‍ജയില്‍ നിന്നുള്ള ജി9 354 എയര്‍ അറേബ്യ വിമാനത്തില്‍ രാവിലെ നാല് മണിയോട് കൂടിയാണ് ഷംനാസ് എത്തിയത്. 641 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് കസ്റ്റംസ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. വിപണിയില്‍ ഇതിന് ഏകദേശം 25 ലക്ഷം രൂപ വില വരും.

ദുബായില്‍ നിന്നുള്ള 6ഇ 89 ഇന്‍ഡിഗോ വിമാനത്തില്‍ പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് ഫൈസല്‍ എത്തിയത്. 1074 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. വിപണിയില്‍ ഇതിന് ഏകദേശം 46 ലക്ഷം രൂപ വില വരും. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ വി.രാജന്റെ നിര്‍ദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....