കോണ്‍ഗ്രസില്‍ തനിക്ക് പ്രത്യേക ഗ്രൂപ്പില്ല , കോണ്‍ഗ്രസ്സ് തന്നെയാണ് തന്റെ ഗ്രൂപ്പ് ; കെസി വേണുഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോണ്‍ഗ്രസില്‍ തനിക്ക് പ്രത്യേക ഗ്രൂപ്പ് എന്നത് ഭാവനാസൃഷ്ടിയാണെന്ന് കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കോണ്‍ഗ്രസാണ് തന്റെ ഗ്രൂപ്പ്. ജനാധിപത്യശൈലിയുളള എതിരഭിപ്രപായങ്ങള്‍ സ്വീകരിക്കും.

ഉമ്മന്‍ ചാണ്ടിക്ക് വിഷമമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും പരസ്പരം കലഹിച്ചു കളയാന്‍ സമയമില്ലെന്നും പാര്‍ട്ടിയുടെ ദൗര്‍ബല്യങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ ഡി.സി.സി ഓഫീസിന്റെ ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമര്‍ശനങ്ങള്‍ക്ക് സ്വയം ലക്ഷ്മണരേഖ വേണമെന്നും എല്ലാവരുടേയും അഭിപ്രായങ്ങള്‍ കെ. സുധാകരന്‍ വിശ്വാസത്തിലെടുക്കുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.ഡി.സി.സി അധ്യക്ഷ നിയമനത്തില്‍ ഉണ്ടായ വിവാദങ്ങളില്‍ എടുത്ത നടപടികളില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് കെ.സി. വേണുഗോപാല്‍ പിന്തുണ നല്‍കുകകയും ചെയ്തു.

കോണ്‍ഗ്രസിന്റെ സംഘടനാ രംഗത്ത് മാറ്റം വരുത്തണമെന്ന് കെ. സുധാകരന്‍ പറഞ്ഞു. അച്ചടക്കമില്ലാത്ത പാര്‍ട്ടിക്ക് നിലനില്‍പ്പില്ല. സ്വന്തം നേതാക്കളെ തരംതാഴ്ത്തി കാട്ടാന്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രമിക്കരുതെന്നും കെ. സുധാകരന്‍ പറഞ്ഞു.

അതേസമയം പരിപാടിയില്‍ നിന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വിട്ടുനിന്നു. ഓണ്‍ലൈനായി പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും ഇരുവരും എത്തിയില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...