പീരുമേട്ടിലെ കുടിവെള്ള പ്രശ്നത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം : സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : പീരുമേട്ടിലെ കുടിവെള്ള പ്രശ്നത്തില്‍ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ജീവനക്കാരുടെ അഭാവം കാരണം പീരുമേട് ജലവിഭവവകുപ്പ് സബ്ഡിവിഷന്റെ പ്രവര്‍ത്തനം താളംതെറ്റുകയാണെന്ന പരാതി പരിശോധിച്ചാണ് കമ്മീഷന്‍ ഇടപെടല്‍. ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ജലവിഭവ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. തീരുമാനം പരാതിക്കാരനെ നേരിട്ട് അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കമ്മീഷന്‍ ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. പീരുമേട് സബ്ഡിവിഷനില്‍ പമ്പ് ഓപ്പറേറ്റര്‍മാരെ എംപ്ലോയ്‌മെന്റ് എക്‌സ് ചേഞ്ച് വഴി നിയമിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം മൂലം നിയമനത്തില്‍ കാലതാമസം നേരിട്ടു. അടിയന്തിര സാഹചര്യങ്ങളില്‍ അറ്റകുറ്റ പണികള്‍ക്കായി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ അനുവാദത്തോടെ താത്ക്കാലിക സംവിധാനം ഏര്‍പ്പെടുത്താറുണ്ട്. നിലവില്‍ പീരുമേട് സെക്ഷന്‍ ഓഫീസിന് കീഴില്‍ കുടിവെള്ള വിതണം സുഗമമായി നടക്കുന്നുണ്ട്.

പൈപ്പുകളില്‍ ഉണ്ടാകുന്ന ചോര്‍ച്ച തടയാന്‍ ചില സമയങ്ങളില്‍ നേരിയ കാലതാമസമുണ്ടാകാറുണ്ട്. നിലവിലുള്ള വാട്ടര്‍ കണക്ഷനുകളുടെ എണ്ണം അനുസരിച്ച്‌ പുതിയൊരു സെക്ഷന്‍ ഓഫീസ് രൂപീകരിക്കേണ്ട ആവശ്യമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പമ്പ് ഓപ്പറേറ്റര്‍മാരുടെ കുറവ് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. ഈ വിലയിരുത്തല്‍ പരിശോധിച്ചാണ് കമ്മീഷന്‍ ഉത്തരവ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...