വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിൽ അടിയന്തര ഗ്രാമസഭകൾ കൂടുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : പാരിസ്ഥിതി ലോല പട്ടികയിൽ നിന്നും ഉമ്മൻ വി ഉമ്മൻ കമ്മിറ്റി ശുപാർശ പ്രകാരം കൊല്ലമുള വില്ലേജിലെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് ഭാഗങ്ങൾ ഒഴിവാക്കിയ കരട് റിപ്പോർട്ടില്‍ നിന്നും വ്യത്യസ്തമായി അന്തിമ വിജ്ഞാപനത്തിന് കേന്ദ്രഗവൺമെന്റിനു നൽകാനായി ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന കരടു റിപ്പോർട്ടിൽ വീണ്ടും കൊല്ലമുള വില്ലേജിനെ പൂർണമായും ഉൾപ്പെടുത്തിയതില്‍ വന്‍ പ്രതിഷേധം. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ കേന്ദ്രഗവൺമെന്റിനു അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടുന്ന പ്രമേയം പാസാക്കാൻ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ മൂന്ന് മുതൽ പന്ത്രണ്ട് വരെയുള്ള വാർഡുകളുടെ ഗ്രാമസഭകള്‍ അടിയന്തരമായി കൂടുന്നതായി പ്രസിഡന്‍റ് റ്റി കെ ജയിംസ് അറിയിച്ചു.

മൂന്നാം വാർഡ് 4/5/2022 ബുധനാഴ്ച ഉച്ചക്ക് ശേഷം രണ്ട് മണിക്ക് വാറ്റൂകുന്ന് ഗവണ്മെന്റ് എൽപി സ്കൂളിൽ, നാലാം വാർഡ് 3/5/2022 ചൊവ്വാഴ്ച 11മണിക്ക് വെൺകുറിഞ്ഞി SN ഇംഗ്ലീഷ് മീഡിയം സ്കൂൾ, അഞ്ചാം വാർഡ് 3/5/2022 ചൊവ്വാഴ്ച 11മണിക്ക് മുക്കൂട്ടുതറ സെന്റ് തോമസ് പളളി ആഡിറ്റോറിയം, 6,7 വാർഡ് 4/5/2022 ബുധനാഴ്ച 11മണിക്ക് കൊല്ലമുള സെന്റ് മരിയയഗോരേത്തി പാരിഷ്ഹാൾ, എട്ടാം വാർഡ് 4/5/2022 ബുധനാഴ്ച 2 മണിക്ക് ചാത്തൻതറ ജമാഅത്ത് ഓഡിറ്റോറിയം,
ഒമ്പതാം വാർഡ് 4/5/2022 ബുധനാഴ്ച 11മണിക്ക് ഇടത്തിക്കാവ് മലങ്കര കത്തോലിക്കാ പള്ളി ഓഡിറ്റോറിയം, പത്താം വാർഡ് 3/5/2022 ചൊവ്വാഴ്ച 2 മണിക്ക് പരുവ ഗവണ്മെന്റ് എൽപിഎസ്, പതിനൊന്നാം വാർഡ് 3/5/2022 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കക്കൂടുക ഗ്രാമീണ കുടുംബ കൂട്ടം ഹാളിൽ, പന്ത്രണ്ടാം വാർഡ് 3/5/2021 ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 2 മണിക്ക് മണ്ണടിശാല എൻഎസ്എസ് കരയോഗ മന്ദിരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...