Saturday, June 29, 2024 10:27 am

ലക്ഷദ്വീപിലെ രോഗികൾക്ക് അടിയന്തര വൈദ്യ സഹായം നൽകി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലക്ഷദീപിലെ അഗത്തിയിൽ നിന്ന് രണ്ട് കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ ഗുരുതരാവസ്ഥയിലുള്ള നാല്‌ രോഗികളെ കൊച്ചിയിലെത്തിച്ച് വൈദ്യസഹായം നൽകി നാവികസേനയും കോസ്റ്റ് ഗാർഡും. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ദക്ഷിണ നേവൽ കമാൻഡും ഫോർട്ട് കൊച്ചി കോസ്റ്റ്ഗാർഡും ചേർന്ന് വൈദ്യ സഹായത്തിനുള്ള അടിയന്തര ഹെലികോപ്റ്റർ സേവനം ലഭ്യമാക്കിയത്. തെക്ക് പടിഞ്ഞാറൻ മൺസൂണിനെ തുടർന്നുള്ള പ്രതികൂല കാലാവസ്ഥ ദൗത്യത്തിന് വെല്ലുവിളിയായിരുന്നു. നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും ഡോർണിയർ ഹെലികോപ്റ്ററുകൾ ഐഎൻഎസ് ഗരുഡ, സിജി എയർ എൻക്ലേവിൽ നിന്ന് വ്യാഴാഴ്ച ഉച്ചയോടെ അഗത്തിയിലേക്ക് തിരിച്ചു.

തുടർന്ന് രാത്രി 7 മണിയോടെ രോഗികളെ സുരക്ഷിതമായി കൊച്ചിയിലെത്തിച്ചു. തുടർ ചികിത്സകൾക്കായി രോഗികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ദൗത്യം നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും പ്രതിബദ്ധതയെയും പ്രതിസന്ധി നേരിടാനുള്ള സന്നദ്ധതയെയും മറ്റൊരു ഉദാഹരണമാണെന്ന് സേനകൾ സംയുക്തമായി ദൗത്യം നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും പ്രതിബദ്ധതയുടെയും പ്രതിസന്ധി നേരിടാനുള്ള സന്നദ്ധതയുടെയും മറ്റൊരു ഉദാഹരണമാണെന്ന് സേനകൾ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു മറിഞ്ഞ് ഇലന്തൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

0
കോഴഞ്ചേരി : വാഹനാപകടത്തില്‍ ഗുരുതരപരുക്കേറ്റ യുവാവ് മരിച്ചു. ഇലന്തൂര്‍ മാര്‍ത്തോമ്മ പള്ളിക്ക്...

കേരള സർക്കാർ ഹരിത കേരള മിഷൻ നടപ്പിലാക്കുന്ന ഹരിത സ്ഥാപന സർട്ടിഫിക്കറ്റ് ലഭ്യമാകുന്ന ആദ്യത്തെ...

0
റാന്നി : പത്തനംതിട്ട ജില്ലയിൽ ആദ്യമായി കേരള സർക്കാർ ഹരിത കേരള...

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടിയ​ കേ​സി​ല്‍ യു​വാ​വ് അറസ്റ്റിൽ

0
സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: ഭ​ര്‍​ത്താ​വി​ന് വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഭാ​ര്യ​യി​ല്‍ നി​ന്ന് ല​ക്ഷ​ങ്ങ​ള്‍...

റാന്നി ബ്ലോക്കിൽ ആദ്യ ഹരിത സ്ഥാപന പദവി കരസ്ഥമാക്കി റാന്നി ഗ്രാമപഞ്ചായത്ത്

0
റാന്നി  : റാന്നി  ഗ്രാമ പഞ്ചായത്ത് ഓഫീസിനെ എ പ്ലസ് ഗ്രേഡോടുകൂടി...