ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു മറിഞ്ഞ് ഇലന്തൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : വാഹനാപകടത്തില്‍ ഗുരുതരപരുക്കേറ്റ യുവാവ് മരിച്ചു. ഇലന്തൂര്‍ മാര്‍ത്തോമ്മ പള്ളിക്ക് സമീപം പേര്‍ക്കോട്ട് പടിഞ്ഞാറേ മുറിയില്‍ എം. വര്‍ഗീസിന്റെ മകന്‍ അപ്പു എന്നു വിളിക്കുന്ന സാജു വര്‍ഗീസ് (25) ആണ് ഇന്നലെ രാത്രി 11.30 ന് തെക്കേമല ട്രയംഫന്റ് ജംഗ്ഷന് സമീപം അപകടത്തില്‍പെട്ടത്. ചെങ്ങന്നൂരില്‍ നിന്നും വീട്ടിലേക്ക് വരികയായിരുന്ന സാജു സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡിന്റെ വലതുവശത്തുള്ള മതിലില്‍ ഇടിച്ചു മറിയുകയായിരുന്നു. ഇതു കണ്ട നാട്ടുകാര്‍ ഹൈവേ പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. ആറന്മുള നൈറ്റ് ഓഫീസില്‍ നിന്ന് എഎസ്‌ഐ സലിമും എസ് സിപിഓ ബിന്ദുലാലും സ്‌റ്റേഷന്‍ മൊബൈല്‍ പട്രോളിങ് വാഹനവുമായി സ്ഥലത്ത് എത്തി.

സാജുവിന് ഏറ്റ പരുക്ക് ഗുരുതരമായതിനാല്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വിളിച്ച് ആംബുലന്‍സ് വരാന്‍ അറിയിച്ചു. എന്നാല്‍ വാഹനം വരാന്‍ താമസിച്ചതോടെ പോലീസിന്റെ മൊബൈല്‍ പട്രോളിങ് വാഹനത്തിലുണ്ടായിരുന്ന സ്ട്രച്ചറില്‍ എടുത്ത് അതില്‍ കിടത്തി ഇതേ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ സാജു മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചതിന് ശേഷം അറിയിച്ചു. ചെങ്ങന്നൂരിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സൂപ്പര്‍വൈസറാണ് മരിച്ച സാജു. ഇന്നലെ രാത്രി ഏഴിന് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയിരുന്നു. കൂടെ ജോലി ചെയ്യുന്ന ആരുടെയോ സെന്റ് ഓഫ് പാര്‍ട്ടിയുണ്ടെന്ന് പറഞ്ഞ് വീണ്ടും വീട്ടില്‍ നിന്ന് പോയിരുന്നു. അവിടെ നിന്ന് മടങ്ങി വരുമ്പോഴാണ് അപകടം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അയോധ്യ ട്രസ്റ്റ് ഫണ്ട് വെട്ടിപ്പ്; മോദി നേരിട്ട് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖർഗെ

0
ഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നേരിട്ടെത്തി...

നീണ്ടകരയിലെ ഗൗതം കൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി

0
കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ...

തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം നടത്തി

0
നാറാണംമൂഴി: തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിന്റെ ജില്ലാതല പരിപാടി നാറാണംമൂഴി...

അടിയന്തരാവസ്ഥ തടവുകാർക്ക് ‘ലോക് തന്ത്ര സേനാനി സമ്മാൻ’; പ്രതിമാസ പെൻഷൻ പ്രഖ്യാപിച്ച് സർക്കാർ

0
കൊല്‍ക്കത്ത: അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കിടന്നവര്‍ക്ക് മാസം 10,000 രൂപ പെന്‍ഷന്‍...