Friday, May 2, 2025 6:14 pm

എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍ പി​ജി കോ​ഴ്‌​സി​ന് അ​നു​മ​തി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : അ​ടി​യ​ന്തര വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നാ​യി ആ​വി​ഷ്‌​ക​രി​ച്ച എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ന് ക​രു​ത്തേ​കി എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍ പി​ജി കോ​ഴ്‌​സി​ന് അ​നു​മ​തി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളജി​ല്‍ മൂ​ന്ന് എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍ പി​ജി സീ​റ്റു​ക​ള്‍​ക്കാ​ണ് നാ​ഷ​ണ​ല്‍ മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍ പി​ജി കോ​ഴ്‌​സ് ഈ ​വ​ര്‍​ഷം ത​ന്നെ ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മ​റ്റ് പ്ര​ധാ​ന മെ​ഡി​ക്ക​ല്‍ കോ​ളജു​ക​ളി​ലും എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍ കോ​ഴ്‌​സി​നു​ള്ള അ​നു​മ​തി ല​ഭി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​ണ്. പ്ര​ധാ​ന മെ​ഡി​ക്ക​ല്‍ കോളേജു​ക​ളി​ല്‍ എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍ വി​ഭാ​ഗം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ മെ​ഡി​സി​ന്‍, സ​ര്‍​ജ​റി, ഓ​ര്‍​ത്തോ​പീ​ഡി​ക്‌​സ് തു​ട​ങ്ങി​യ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ചാ​ണ് എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍ വി​ഭാ​ഗം ആ​രം​ഭി​ച്ച​ത്. ഈ ​വി​ഭാ​ഗ​ത്തി​നാ​യി 108 ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു.

മി​ക​ച്ച ട്ര​യേ​ജ് സം​വി​ധാ​നം, രോ​ഗ തീ​വ്ര​ത​യ​നു​സ​രി​ച്ച്‌ രോ​ഗി​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കാ​ന്‍ പ​ച്ച, മ​ഞ്ഞ, ചു​വ​പ്പ് മേ​ഖ​ല​ക​ള്‍ എ​ന്നി​വ​യെ​ല്ലാം എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​റു​ക​ള്‍, തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ള്‍, സ്‌​കാ​നിം​ഗ് തു​ട​ങ്ങി വി​വി​ധ പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രൊ​റ്റ കു​ട​ക്കീ​ഴി​ല്‍ ഏ​കോ​പി​പ്പി​ച്ചു​ണ്ട്. ഒ​രാ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടാ​ല്‍ ഗോ​ള്‍​ഡ​ന്‍ അ​വ​റി​നു​ള്ളി​ല്‍ അ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ക്കു​ക എ​ന്ന​ത് വ​ള​രെ പ്ര​ധാ​ന​മാ​ണ്. അ​തി​ന് വി​ദ​ഗ്ധ പ​രി​ശീ​ല​നം ആ​വ​ശ്യ​മാ​ണ്. ഇ​ത് മു​ന്നി​ല്‍ ക​ണ്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് അ​പെ​ക്‌​സ് ട്രോ​മ & എ​മ​ര്‍​ജ​ന്‍​സി ലേ​ണിം​ഗ് സെന്‍റ​ര്‍ (എ​ടി​ഇ​എ​ല്‍​സി) ആ​രം​ഭി​ച്ചി​ട്ടു​ണ്ടെന്നും മന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ത്രിദിന വ്യക്തിത്വ വികസന പരിശീലനം ആരംഭിച്ചു

0
പത്തനംതിട്ട : കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിന്റെയും കേരള നോളജ് ഇക്കോണമി മിഷന്റെയും ആഭിമുഖ്യത്തില്‍...

തൃശൂരിലെ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

0
തൃശൂർ: തൃശൂർ നഗരത്തിൽ വിവിധയിടങ്ങളിൽ പഴകിയ ഭക്ഷണം പിടികൂടി. കോർപ്പറേഷൻ ആരോഗ്യ...

വിനോദ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് അപകടം ; 10 പേർക്ക് പരിക്ക്

0
പെരുമ്പാവൂർ : പെരുമ്പാവൂർ പാണിയേലിയിൽ വിനോദ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് അപകടം....

കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് ജില്ലാതല ഉദ്ഘാടനം നടന്നു

0
പത്തനംതിട്ട : കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് ആറാം ഘട്ട വാക്‌സിനേഷന്‍ ക്യാമ്പയിന്‍...