ലഖിംപുര്‍ ഖേരിക്കേസ് : കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്ക് ജാമ്യം

For full experience, Download our mobile application:
Get it on Google Play

അലഹബാദ്: ലഖിംപുര്‍ ഖേരിയില്‍ നടന്ന കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റി കര്‍ഷകരെ കൊന്ന കേസില്‍ കേന്ദ്ര മന്തരി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്ക് ജാമ്യം. അലഹബാദ് ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു സംഭവം. മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യമൊട്ടാകെ നടന്ന കര്‍ഷക സമരത്തെ അനുകൂലിച്ച്‌ ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിലേക്കാണ് കാര്‍ ഇടിച്ചു കയറ്റിയത്.

എട്ട് പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ രണ്ടു ബി.ജെ.പി പ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു. എസ്.യു.വിയുടെ ബ്രേക് ചവിട്ടാതെ മനപൂര്‍വം കര്‍ഷകരെ കൊല്ലുകയായിരുന്നുവെന്ന് പിന്നീട് പുറത്തുവന്ന വിഡിയോ ദൃശ്യങ്ങള്‍ തെളിയിച്ചു. വലിയ പ്രതിഷേധത്തെ തുടര്‍ന്നാണ് സംഭവത്തിലെ മുഖ്യപ്രതിയായ ആശിഷ് മിശ്ര അറസ്റ്റ് ചെയ്യപ്പെട്ടത്. ലഖിംപുര്‍ ഖേരിയിലെ കോടതി പ്രതിക്ക് ജാമ്യം പലതവണ നിഷേധിച്ചിരുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനിടെയാണ് ആശിഷ് മിശ്രക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. ഏഴാംഘട്ട വോട്ടെടുപ്പിലാണ് ലഖിംപുര്‍ ഖേരി ഉള്‍പ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...