കൊടും വേനലിലും പൊട്ടിയ പൈപ്പ് ലൈനുകൾ നന്നാക്കാതെ വാട്ടർ അതോറിറ്റി

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണവുമായി ബന്ധപെട്ട് പൊട്ടിയ ജല അതോറിറ്റി പൈപ്പ് ലൈനുകൾ പുനസ്ഥാപിക്കാത്തത് കോന്നി ഗ്രാമപഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാക്കുന്നു. കോന്നി ഗ്രാമ പഞ്ചായത്തിലെ 11,12,13,14 വാർഡുകളിലാണ് കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് ആറുമാസത്തോളമായി ശുദ്ധ ജലം ലഭിക്കാത്തത്. പൂവൻപാറ, കുളത്തിങ്കൽ,നെടുവനാകുഴി,വകയാർ തുടങ്ങിയ ഭാഗങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നത്.150 കുടുംബങ്ങളിലേറെയാണ് ഇവിടെ കുടിവെള്ളമില്ലാതെ വലയുന്നത്. ഇവർ ടാങ്കുകളിൽ വെള്ളം വിലകൊടുത്ത് എത്തിച്ചാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.

1000ലിറ്റർ കുടിവെള്ളത്തിന് 650ഉം അതിലേറെയുമാണ് വില നൽകുന്നത്. രണ്ട് ശുദ്ധജല പദ്ധതികളിൽ നിന്നും ഇവിടേക്ക് വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും റോഡ് നിർമ്മാണം മൂലം പൈപ്പ് ലൈനുകൾ പൊട്ടിയതിനാൽ വെള്ളം പമ്പ് ചെയ്താലും റോഡിൽ പാഴാകുന്ന അവസ്ഥയാനുള്ളത്. പൈപ്പ് പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് സ്ഥലത്തെ ഗ്രാമ പഞ്ചായത്ത് സംഘത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ കോന്നി വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചിരുന്നു. എന്നിട്ടും യാതൊരു പ്രയോജനവും ലഭിച്ചില്ല. ജലവിതരണം പുനസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...