വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് നിര്‍ദേശിച്ചിരുന്ന ഏഴ് ദിവസം ക്വാറന്റൈന്‍ കേന്ദ്രം ഒഴിവാക്കി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് നിര്‍ദേശിച്ചിരുന്ന ഏഴ് ദിവസം ക്വാറന്റൈന്‍ കേന്ദ്രം ഒഴിവാക്കി.14 ദിവസം സ്വയം നിരീക്ഷണം മതിയെന്നാണ് പുതിയ നിര്‍ദേശം. റിസ്‌ക് രാജ്യങ്ങളെന്ന കാറ്റഗറിയും ഒഴിവാക്കിയിട്ടുണ്ട്. ഫെബ്രുവരി 14 മുതല്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡല്‍ഹി സര്‍വകലാശാലയില്‍ ഫെബ്രുവരി 17 മുതല്‍ ഓഫ്ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനും തീരുമാനമായി.

24 മണിക്കൂറിനിടെ 67,084 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4.44 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എന്നാല്‍ ആശങ്കയുയര്‍ത്തി മരണ നിരക്ക് കൂടുന്നുണ്ട്.1,241 പേരാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ച്‌ മരിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശയാത്രക്കാര്‍ ഏഴ് ദിവസം വീടുകളില്‍ നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയണമെന്നുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസമാണ് പുറത്തിറക്കിയത്. എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തണമെന്നുമായിരുന്നു നിര്‍ദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...