ശബരിമല വിഷയത്തില്‍ സര്‍ക്കാറിന്റെ സമീപനം മാറിയെന്ന് കെ.അനന്തഗോപന്‍

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: ഒരു കാലത്ത് ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ഓടി നടന്ന ഇടതു സര്‍ക്കാരിന്റെ സമീപനം മാറിയതായി വ്യക്തമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്റെ പ്രസംഗം.ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിലെ അയ്യപ്പഭക്ത സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ശബരിമല ലോകത്തിന് മാതൃകയായ തീര്‍ത്ഥാടന കേന്ദ്രമാണെന്നും ആചാരം പാലിച്ച് ദര്‍ശനം നടത്തിയാല്‍ മാത്രമേ തീര്‍ത്ഥാടകന് സംതൃപ്തി ലഭിക്കുകയുള്ളൂവെന്നും അനന്തഗോപന്‍ പറഞ്ഞു. അയ്യപ്പ ദര്‍ശനം ആഗ്രഹിക്കുന്ന ഏത് മത വിശ്വാസിക്കും ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടാം. ശബരിമല തീര്‍ത്ഥാടനം കേരളീയ ജീവിതത്തിന്റെ ഭാഗമായി മാറിയ ഒന്നാണ്. ശബരിമലയുടെ പ്രശസ്തിയും പെരുമയും വര്‍ഷവും പോകുംതോറും കൂടി വരികയാണ്.

കൂട്ടായ്മയിലൂടെയാണ് ഇത്തവണത്തെ തീര്‍ത്ഥാടനം ഭംഗിയായി നടത്താന്‍ സാധിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വളരെയധികം സഹായകമായി. എല്ലാ ആചാരാനുഷ്ഠാനങ്ങളോടെയും തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ശബരിമലയുടെ പരിപാവനത ഇല്ലാതാക്കിക്കൊണ്ട് നിര്‍മ്മാണപ്രവര്‍ത്തികള്‍ നടത്തുന്നതിനോട് ദേവസ്വം ബോര്‍ഡിന് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹില്‍ടോപ്പില്‍ നിന്ന് ഗണപതി ക്ഷേത്രം വരെ ഉയരത്തില്‍ പാലം നിര്‍മ്മിക്കുന്ന കാര്യം ഹൈപവര്‍ കമ്മിറ്റിയുടെ പരിഗണനയിലാണ്. പ്രളയ സാഹചര്യത്തില്‍ ഇവിടേക്ക് എത്താനുള്ള മാര്‍ഗം എന്ന നിലയിലാണ് ഇതിനെ കുറിച്ച് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...