അടിയന്തിര സേവനങ്ങൾക്ക് ഫയർഫോഴ്സിനെ വിളിക്കാം – 101

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിൽ രോ​ഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും മരുന്നിന്നും അടിയന്തിര സാഹചര്യങ്ങൾക്കും ഫയർ ഫോഴ്സിന്റെ സഹായം തേടാവുന്നതാണെന്ന് ഫയർ ഫോഴ്സ് മേധാവി  അറിയിച്ചു. സഹായത്തിനായി 101 എന്ന നമ്പറിലേക്ക് വിളിക്കാം. തൊട്ടടുത്ത ഫയർഫോഴ്സ് യൂണിറ്റിൽ നിന്ന് സേവനം ലഭ്യമാകുമെന്നും ഫയർ ഫോഴ്സ് മേധാവി അറിയിച്ചു.

ലോക്ക് ഡൗണിൽ അവശ്യമരുന്നുകൾക്ക് ബുദ്ധിമുട്ടുന്നവർക്ക് 112ൽ വിളിച്ച് സഹായം ആവശ്യപ്പെടാമെന്ന് നോഡൽ ഓഫീസർ ഹർഷിത അട്ടല്ലൂരി പറഞ്ഞിട്ടുണ്ട്. ഹൈവേ പോലീസ് നേരിട്ടെത്തി വീടുകളിൽ മരുന്ന് എത്തിക്കും. ​ഗ്രാമപ്രദേശങ്ങളിലും പോലീസ് മരുന്ന് എത്തിക്കുമെന്നും ഹർഷിത അട്ടല്ലൂരി  പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് മുതലാണ് കൊവിഡ് ലോക്ക് ഡൗൺ  നിലവിൽ വന്നത്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങരുത് എന്നാണ് നിർദ്ദേശം. വീട്ടുജോലിക്കാർ, കൂലിപ്പണിക്കാർ, തൊഴിലാളികൾ എന്നിവർക്ക് സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതി യാത്ര ചെയ്യാം. പോലീസ് പാസിന്  ഓൺലൈനില്‍  അപേക്ഷിക്കാം.

പാഴ്സൽ നൽകാനായി ഹോട്ടലുകൾ പ്രവർത്തിക്കാം. തട്ടുകടകൾ പ്രവർത്തിക്കാൻ പാടില്ല.  ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും. അടിയന്തിരഘട്ടങ്ങളിൽ മാത്രമേ അന്തർജില്ലാ യാത്രകൾ അനുവദിക്കൂ. വാഹന റിപ്പയർ വർക്ക്‌ഷോപ്പ് ആഴ്ച അവസാനം രണ്ടു ദിവസം തുറക്കാം. ഹാർബർ ലേലം ഒഴിവാക്കും. ചരക്ക് ഗതാഗതത്തിന് തടസ്സം ഉണ്ടാകില്ല. ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് ജീവൻരക്ഷാ ഔഷധങ്ങൾ  ഹൈവേ പോലീസ് എത്തിക്കും. അവശ്യസാധനങ്ങൾ വാങ്ങാനായാലും പുറത്തിറങ്ങിയതിന്റെ കാരണം കൃത്യമായി ബോധ്യപ്പെടുത്താനായില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്ന് ചുരുക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....