ജീവനക്കാർ ആവശ്യത്തിനില്ല ; ബെവ്‌കോയുടെ വിദേശമദ്യ വില്പനശാലകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ജീവനക്കാർ ആവശ്യത്തിനില്ലാത്തത് മദ്ധ്യകേരളത്തിലെ ബെവ്‌കോയുടെ വിദേശമദ്യ വില്പനശാലകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ജീവനക്കാരുടെ കുറവുമൂലം പല ഷോപ്പുകളിലെയും കൗണ്ടറുകൾ അടച്ചുപൂട്ടി. ജൂൺ ആദ്യവാരം പുതിയ നിയമനങ്ങൾ നടത്തുന്നതുവരെ സ്ഥിതി തുടരുമെന്നാണ് സൂചനകൾ.പെരുമ്പാവൂർ, മൂവാറ്റുപുഴ, പട്ടിമറ്റം തുടങ്ങിയ വില്പനശാലകളിൽ കൗണ്ടർ എണ്ണം കുറച്ചാണ് പ്രവർത്തിപ്പിക്കുന്നത്. ബെവ്കോയുടെ സെൻട്രൽ സോൺ റീജണൽ മാനേജറുടെ കീഴിൽ 500 ഓളം ജീവനക്കാരാണ് 44 വില്പനശാലകളുടെ പ്രവത്തനത്തിനു വേണ്ടത്. 200 ഓളം പേരുടെ കുറവുണ്ടെന്ന് ജീവനക്കാർ പറയുന്നു. വെയർഹൗസുകളിൽ ലേബലിംഗ് ഉൾപ്പെടെ ജോലികൾ ചെയ്യുന്നതിനും ആവശ്യത്തിന് ജീവനക്കാരില്ല. 60 ജീവനക്കാർ വേണ്ടിടത്ത് 28 പേരാണുള്ളത്.ബെവ്‌കൊയിൽ സ്റ്റാഫ് പാറ്റേൺ ഭാഗികമായാണ് നടപ്പാക്കിയത്. വില്പനശാലകളിൽ ജീവനക്കാരുടെ കൃത്യത നിർണയിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ജീവനക്കാർ പറയുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സോണിയയുടെ ഓർമക്കുറിപ്പുകൾ : വിവാദങ്ങൾക്ക് പിന്നാലെ  ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പെൻഗ്വിൻ പിൻമാറി

0
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകൾ ‘ബിലോങ്ങിങ്– എ...

ഡാൻസാഫ് എസ്ഐ ചമഞ്ഞ് പണവും ലഹരിയും മറിച്ചുവിൽപ്പന ; യുവാവ് പിടിയിൽ

0
രാമനാട്ടുകര : പോലീസിന്റെ ലഹരിവിരുദ്ധടീമായ ഡാൻസാഫിലെ എസ്.ഐ. ചമഞ്ഞ് ലഹരിവിൽപ്പനക്കാരെ കബളിപ്പിച്ച്...

മുഖ്യമന്ത്രിയെ തടഞ്ഞ കേസ് : ചേന്തി അനിലിനെതിരെ നടപടിയെടുക്കാൻ ഡി സി സി -ക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ കേസിൽ അനിലിനെതിരെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങില്ല ; റെയിൽവേ സഹമന്ത്രി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന്...