അടൂർ : വില്ലേജ് ഓഫീസിൽ ജീവനക്കാർ തമ്മിൽ തല്ലി. അടൂർ ഏറത്ത് വില്ലേജിലാണ് സംഭവം. രണ്ട് വില്ലേജ് അസിസ്റ്റൻറുമാരാണ് തിങ്കളാഴ്ച രാവിലെ തമ്മിൽ തല്ലിയത്. ജോലിയുമായി ബന്ധപ്പെട്ട സംഭവമാണ് തല്ലിൽ കലാശിച്ചത്. ആദ്യം വില്ലേജ് ഓഫീനുള്ളിൽ വെച്ച് ചെറിയ തർക്കം ഉണ്ടായി. പിന്നീട് ഇത് കൈയാങ്കളിയിലേക്ക് കടന്നു. ഒരു ഘട്ടത്തിൽ നാട്ടുകാർ കാണുന്ന തരത്തിൽ വരെ സംഭവമെത്തി. തുടർന്ന് വില്ലേജ് ഓഫീസർ അടൂർ തഹസീൽദാരെ വിവരം അറിയിച്ചു. ഇതോടെ ചൊവ്വാഴ്ച തന്നെ തമ്മിൽ തല്ലിയ രണ്ടു ജീവനക്കാരേയും അടിയന്തിരമായി ഏറത്ത് വില്ലേജ് ഓഫീസിൽനിന്ന് സ്ഥലം മാറ്റി. ഇവർക്കിടയിൽ കുറച്ചു നാളുകളായി ഓഫീസ് കാര്യങ്ങളിൽ ചില അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. പലപ്പോഴും വാക്കുതർക്കങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് തമ്മിൽ തല്ല് ഉണ്ടായത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























