ന്യൂയോർക്ക് : കൂടുതൽ ഇടങ്ങളിലേക്ക് സമരം വ്യാപിപ്പിച്ച് കഫെ ശൃംഖലയായ സ്റ്റാർബക്സിലെ ജീവനക്കാർ. ന്യൂജഴ്‌സി, ന്യൂയോർക്ക്, ഫിലാഡൽഫിയ, സെന്‍റ് ലൂയിസ്, ബോസ്റ്റൺ, മസാച്യുസെറ്റ്സ്, ഡാളസ്, ടെക്സസ്, പോർട്ട്ലാൻഡ്, ഒറിഗോൺ എന്നിവിടങ്ങളിലെ ജീവനക്കാരും സമരത്തിലാണ്. ലോസ് ഏഞ്ചൽസ്, ചിക്കാഗോ, സിയാറ്റിൽ എന്നിവിടങ്ങളിലാണ് ആദ്യം സമരം തുടങ്ങിയത്. പിന്നീട് മറ്റ് നഗരങ്ങളിലേക്ക് സമരം വ്യാപിക്കുകയായിരുന്നു. വേതന വർധന ഉൾപ്പടെ ഉന്നയിച്ചാണ് സമരം. സ്റ്റാർബക്സും യൂണിയൻ പ്രതിനിധികളും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക്. വേതനം, ജോലിസമയം എന്നിവയെക്കുറിച്ചുള്ള തർക്കങ്ങൾ പരിഹരിക്കപ്പെട്ടില്ല. സ്റ്റാർബക്സും യൂണിയനും തമ്മിലുള്ള ചർച്ചകൾ ഏപ്രിലിൽ തുടങ്ങിയതാണ്. കമ്പനി അടുത്തിടെ എട്ട് തവണ ചർച്ച നടത്തി. 30 ആവശ്യങ്ങളിൽ സമവായമായെങ്കിലും വേതന വർധന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തീരുമാനമായില്ല. അമേരിക്കയിൽ മാത്രം 11,000-ലധികം ഔട്ട്‌ലെറ്റുകളിലായി ഏകദേശം 2,00,000 ജീവനക്കാരുമുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1