തിരുവനന്തപുരം : ആയുര്‍ദൈര്‍ഘ്യം പരിഗണിച്ച് പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). 2047ഓടെ 60 വയസ്സിന് മുകളിലുള്ള 14 കോടി പേരുള്ള പ്രായമായവരുടെ സമൂഹം രാജ്യത്തുണ്ടാകും. ഇത് രാജ്യത്തെ പെന്‍ഷന്‍ ഫണ്ടുകള്‍ക്ക് കനത്ത സമ്മര്‍ദമുണ്ടാക്കും. മതിയായ വിരമിക്കല്‍ ആനുകൂല്യം നല്‍കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സര്‍ക്കാര്‍ ജീവനക്കാരുടെ ഉള്‍പ്പടെയുള്ള പെന്‍ഷന്‍ ഫണ്ട് കൈകാര്യംചെയ്യുന്ന പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) യുമായി സഹകരിച്ച് മുന്നോട്ടുപോകാനാണ് ഇപിഎഫ്ഒയുടെ ശ്രമം. വരുമാനവും ആരോഗ്യസുരക്ഷയും ആവശ്യമുള്ള പ്രായമായവരുടെ എണ്ണത്തില്‍ ഭാവിയില്‍ ക്രമാതീതമായ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് പൊതുമേഖല ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ പലതിലെയും വിരമിക്കല്‍ പ്രായം 58-65വയസ്സാണ്.