വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതി ; തിരുവല്ലയിലെ ആദ്യ ജോബ് ഫെയര്‍ നാളെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തിരിക്കുന്ന മിഷന്‍-90 പ്രവര്‍ത്തനങ്ങളുടെ തിരുവല്ലയിലെ ആദ്യ ജോബ് ഫെയര്‍ നാളെ (ഒക്റ്റോബര്‍ 5 ശനിയാഴ്ച) മാര്‍ത്തോമ്മാ കോളേജില്‍ വെച്ച് നടക്കും. മുപ്പത്തി മൂവായിരത്തിലേറെ തൊഴില്‍ അവസരങ്ങള്‍ വിവിധ വിഭാഗത്തിലായി ലഭ്യമാക്കിയിരിക്കുന്ന ഈ ജോബ് ഫെയറില്‍ മുപ്പത്തിനാല് കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. എസ്എസ്എല്‍സി, പ്ലസ് ടു, ഐറ്റിഐ, ഡിപ്ളോമ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷന്‍, എഞ്ചിനീയറിങ്ങ്, നേഴ്സിങ്ങ് തുടങ്ങിയ പ്രൊഫഷണല്‍ തൊഴിലവസരങ്ങളും ഈ തൊഴിൽമേള വഴി സാധ്യമാക്കിയിട്ടുണ്ട്. ഇന്നലെ ഉച്ചക്ക് റജിസ്ട്രേഷന്‍ അവസാനിച്ച ജോബ് ഫെയറിലേക്ക് 5100 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും തൊഴിൽമേളയിൽ പങ്കെടുക്കുന്ന ഏതെങ്കിലും കമ്പനിയുടെ ഒരു തസ്തികയിലേക്കെങ്കിലും കുറഞ്ഞത് അപേക്ഷിക്കുകയും ചെയ്തവര്‍ക്കാണ് തൊഴിൽമേളയിലെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ സാധിക്കുക.

• തിരുവല്ല മാര്‍ത്തോമ്മാ കോളേജിലെ മെയിന്‍ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെ മുന്‍വശത്ത് തൊഴില്‍ മേളയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള ഇന്‍റര്‍വ്യൂ ടോക്കണ്‍ നല്‍കുന്നത് രാവിലെ 9 ന് ആരംഭിക്കും. DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്തപ്പോള്‍ ലഭിച്ച ID നമ്പര്‍ (KM ല്‍ ആരംഭിക്കുന്ന ID നമ്പര്‍) തൊഴിലന്വേഷകന്‍ അറിഞ്ഞിരിക്കേണ്ടതാണ്. കമ്പനിയുടെ മുഖാമുഖം നടക്കുന്ന കെട്ടിടം, റൂം നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ ടോക്കണ്‍ ആവും രജിസ്ട്രേഷന്‍ കൗണ്ടറില്‍ നിന്ന് ലഭിക്കുക.
• മെയിന്‍ അഡ്മിനിസ്ട്രേറ്റിവ് ബ്ളോക്കിലെ ഫിസിക്സ് പി ജി കമ്പ്യൂട്ടര്‍ ലാബ്, മാത്തമാറ്റിക്സ് റിസേര്‍ച്ച് റൂം ഇംഗ്ളീഷ് ലാങ്ങുവേജ് ലാബ് എന്നീ റൂമുകളിലായിട്ടാണ് വിവിധ കമ്പനികളുടെ ഓണ്‍ലൈന്‍ (വിര്‍ച്വല്‍) മുഖാമുഖം നടക്കുക.
• നവതി ബ്ലോക്കിലും (ഡി ബ്ളോക്ക് ), ഗോള്‍ഡന്‍ ജൂബിലി ബ്ലോക്കിലുമായിട്ടാണ് (എച്ച് ബ്ലോക്ക് ) വിവിധ കമ്പനികളുടെ നേരിട്ടുള്ള (ഫിസിക്കല്‍) മുഖാമുഖം നടക്കുക.
• വിവിധ കമ്പനികളുടെ മുഖാമുഖം നടക്കുന്ന റൂമുകളുടെ വിശദാംശങ്ങള്‍ ക്യാമ്പസിനുള്ളിലെ വിവിധ സ്ഥലങ്ങളിലായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ വിവിധ കെട്ടിടങ്ങളിലേക്കും റൂമുകളിലേക്കും മുഖാമുഖത്തിന് ടോക്കണ്‍ ലഭിച്ച തൊഴിലന്വേഷകനെ സഹായിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും കോളേജിലെ എന്‍ സി സി, എന്‍ എന്‍ എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള 150 അംഗ വോളന്റീയേര്‍സ് ഉണ്ടാവും. ഇവര്‍ക്കാവശ്യമായ പരിശീലനം പൂര്‍ത്തിയായി.
• മുഖാമുഖം നടക്കുന്ന എല്ലാ റൂമുകളുടെ സമീപവും ഉദ്യോഗാര്‍ത്ഥിക്ക് തങ്ങളുടെ ഊഴത്തിന് മുന്‍പ് കാത്തിരിക്കുന്നതിന് പ്രത്യേക റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
• ഉദ്യോഗാര്‍ത്ഥികള്‍ക്കായി എല്ലാ കെട്ടിടങ്ങളിലും ആവശ്യത്തിന് കുടിവെള്ളം, KDISC , KKEM, വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ടീമംഗങ്ങള്‍, കമ്പനി‍ ഉദ്യോഗസ്ഥര്‍, വോളന്റീയേര്‍സ് എന്നിവര്‍ക്ക് ക്യാന്റ്റീനില്‍ പ്രത്യേക ഭക്ഷണ കൗണ്ടറുകള്‍ എന്നിവ കോളേജ് അധികൃതര്‍ സജ്ജീകരിച്ചിട്ടുണ്ട്.
• തൊഴിലന്വേഷകരെ കോളേജിലേക്ക് എത്തിക്കുന്നതിന് രാവിലെ 8 മണിക്കും 8.30 ക്കും തിരുവല്ല കെ എസ് ആര്‍ ടി സി സ്റ്റാന്റില്‍ നിന്നും സൗജന്യമായി ബസ്‍ സര്‍വീസ് ഉണ്ടാകും.
• രാവിലെ 9.30 ന് സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. മാത്യൂ റ്റി തോമസ്, എം എല്‍ എ ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്യും. മൈഗ്രേഷന്‍ കോണ്‍ക്ളേവ് രക്ഷാധികാരി ഡോ. തോമസ് ഐസക്ക്, ചെയര്‍മാന്‍ എ പദ്മകുമാര്‍, എക്സ് എം എല്‍ എ, കെ സി രാജഗോപാല്‍, എക്സ് എം എല്‍ എ, കോളേജ് പ്രിന്‍സിപ്പല്‍ ടി കെ മാത്യൂ വര്‍ക്കി, മാര്‍ത്തോമ്മാ കോളേജ്‍ ഗവേണിങ്ങ് കൗണ്‍സില്‍ ട്രഷറര്‍  തോമസ് കോശി, ഡോ. ജോര്‍ജ്ജ് മാത്യൂ, കുടുംബശ്രീ ഡി എം സി അദില, ജില്ലയിലെ വിവിധ ജനപ്രതിനിധികളെ കൂടാതെ രാഷ്ട്രീയ – സാമൂഹ്യ – സാംസ്കാരിക നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.
• MASAI, TCS iON, Linkedin, Foundit തുടങ്ങിയ പ്രമുഖ തൊഴില്‍ ദാതാക്കളുടെ കരിയര്‍ ഓറിയന്റേഷനുകളും പ്രീ-സ്ക്രീനിങ്ങും ജോബ് ഫെയറിനോടൊപ്പം കോളേജിന്റെ എച്ച് ബ്ലോക്കിലെ സെമിനാര്‍ ഹാളില്‍ രാവിലെ 11 മണിക്ക് നടക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോഡ് മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പോലീസ് മർദിച്ചതായി പരാതി

0
കാസർകോഡ്: കാസർകോഡ് ബദിയടുക്കയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പോലീസ് മർദിച്ചതായി പരാതി....

ആലപ്പുഴയിൽ ജി സുധാകരനും സിപിഎം പ്രവർത്തകരും തമ്മിൽ വാക്ക് തർക്കം

0
ആലപ്പുഴ: ആലപ്പുഴ നീർക്കുന്നം സ്കൂളിൽ ജി സുധാകരനും സിപിഎം പ്രവർത്തകരും തമ്മിൽ...

ഹൈക്കോടതി പ്ലീഡര്‍ നിയമനത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ്...

0
തിരുവനന്തപുരം: ഹൈക്കോടതി പ്ലീഡര്‍ നിയമനത്തില്‍ കോണ്‍ഗ്രസിനുള്ളിലെ വിവാദം കത്തുന്നു. തിരുവനന്തപുരം ലോ...

സുപ്രിംകോടതിയിൽ കേസ് പരിഗണിക്കുന്നതിനിടെ ഹർജിക്കാരൻ ജസ്റ്റിസിനെ അസഭ്യം വിളിക്കുകയും പേപ്പറുകൾ വലിച്ചെറിയുകയും ചെയ്തു

0
ഡൽഹി: സുപ്രിംകോടതിയിൽ നാടകീയ രംഗങ്ങൾ. കേസ് പരിഗണിക്കുന്നതിനിടെ ഹർജിക്കാരൻ ജസ്റ്റിസിനെ അസഭ്യം...