കോന്നി : ലോക്ഡൗൺ കാലത്ത് പ്രയാസമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായ ഹസ്തവുമായി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി വോളണ്ടിയർമാർ. വീടുകളിൽ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ മരുന്നുകളും ഭക്ഷ്യ സാധനങ്ങളും എത്തിച്ചു നല്കുന്നതിന് വോളണ്ടിയർമാരുടെ സേവനം ലഭ്യമാണ്. രോഗികള്‍ക്ക് ആശുപത്രിയിൽ പോകുന്നതും വാഹനം ക്രമികരിച്ചിട്ടുണ്ട്.
10 സോണൽ കമ്മിറ്റികളിലായി 12 വാഹനങ്ങൾ സർവ്വീസ് നടത്തുന്നു. ഇതുകൂടാതെ രണ്ട് ആംബുലൻസുകളുടെ സേവനവും ലഭ്യമാണ്. വാഹനങ്ങൾ അഡ്വ.കെ.യു ജനീഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ, സെക്രട്ടറി കെ എസ് ശശികുമാർ, വർഗീസ് ബേബി, ടി രാജേഷ്‌കുമാർ, മനോഹരൻ എന്നിവർ സന്നിഹിതരായിരുന്നു.
സേവനങ്ങൾക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ – സോണൽ അടിസ്ഥാനത്തിൽ
1. കോന്നി – 9446091146, 8848692319, 9947525516
2. കോന്നിതാഴം – 7736010000 , 9447090914
3. ഐരവൺ – 9447352976
4. അരുവപ്പുലം – 9846079827, 9946293587
5. വള്ളിക്കോട് 9567838090, 8301027384
6. വി. കോട്ടയം 8921437319, 9447431751
7. മലയാലപ്പുഴ – 9847825689, 9447594885
8. പ്രമാടം – 9447767574, 7306039613
9. കൊക്കത്തോട് – 9496425482
10.കല്ലേലി – 9495461744
സൊസൈറ്റി ഓഫീസ് – 8157013030 , 9495205002.