ലോക പാലിയേറ്റീവ് ദിനാചരണം നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി: ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി നേതൃത്വത്തിൽ ലോകപാലിയേറ്റീവ് ദിനാചരണം നടത്തി. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടി അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻ്റ് ശ്യാംലാൽ അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അനിതകുമാരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. എസ് ശ്രീകുമാർ പാലിയേറ്റീവ് ദിനാചരണ സന്ദേശം നൽകി. പി ആർ പി സി ചെയർമാൻ പി ബി ഹർഷകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, പ്രമാടം പഞ്ചായത്ത് പ്രസിഡൻ്റ് എൻ നവനിത്ത്, സ്ഥിരം സമിതി അധ്യക്ഷരായ കെ എം മോഹനൻ നായർ, രാജി സി ബാബു, പഞ്ചായത്തംഗങ്ങളായ വാഴവിള അച്ചുതൻ നായർ, ലിജശിവ പ്രകാശ് ,സിഡി എസ് ചെയർപേഴ്സൺ ബിന്ദു അനിൽ ,കെ ആർ ജയൻ, എം അനിഷ് കുമാർ, ശ്രീകുമാർ മുട്ടത്ത്, പി എസ് ഗോപി എന്നിവർ സംസാരിച്ചു.

പാലിയേറ്റീവ് കെയർ സ്റ്റേറ്റ് കൗൺസിൽ അംഗം ഷാൻ രമേശ് ഗോപൻ സാന്ത്വന പരിചരണ സമന്വയം എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. സൊസൈറ്റി സെക്രട്ടറി കെ എസ് ശശികുമാർ ഭാവി പരിപാടികൾ നിർദ്ദേശിച്ചു. ഹോം കെയർ കോഡിനേറ്റർ എ സുനിൽ കുമാർ സ്വാഗതവും പ്രമാടം സോണൽ ചെയർമാൻ വി രംഗനാഥ് നന്ദിയും പറഞ്ഞു. യോഗത്തിൽ രോഗീ പരിപാലകരെയും ക്യാമ്പസ് പാലിയേറ്റീവ് പ്രവർത്തകരെയും ആദരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി: സംസ്ഥാന നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ട്: CPIM കേന്ദ്ര കമ്മിറ്റി

0
ന്യൂഡൽഹി: കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ വീഴ്ചകളുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വവും ഏറ്റെടുക്കണമെന്ന്...

എം.ടി.സി ബസുകളുടെ നിറം വിജയ്‌യുടെ പാർട്ടി പതാകയ്ക്ക് സമാനമെന്ന് ആക്ഷേപം; വിമർശനവുമായി സോഷ്യൽ മീഡിയ

0
ചെന്നൈ: നഗരപരിധികളില്‍ സര്‍വ്വീസ് നടത്തുന്ന മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ പുതിയ മിനി...

റാന്നി ഭഗവതിക്കുന്നിൽ ദേവസ്വം ബോർഡിന്റെ തേക്കുമരക്കഷണങ്ങൾ മോഷ്ടിച്ചു ; പോലീസിൽ പരാതി

0
റാന്നി : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മുറിച്ചിട്ടിരുന്ന തേക്കുമരക്കഷണങ്ങൾ...

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...