കുളത്തിൽ വീണ് അമ്മയും മകളും മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: മാള പൂപ്പത്തിയിൽ കുളത്തിൽ വീണ് അമ്മയും മകളും മരിച്ചു. മാള പള്ളിപ്പുറം കളപ്പുരയ്ക്കൽ ജിയോയുടെ ഭാര്യ മേരി അനു (37), മൂത്ത മകൾ ആഗ്ന (11) എന്നിവരാണ് മുങ്ങി മരിച്ചത്. അനു താണിശ്ശേരി എൽ പി സ്കൂളിലെ ആയ ആണ്. താണിശ്ശേരി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആഗ്ന. കുളത്തിൽ വീണ മകളുടെ ചെരുപ്പ് എടുക്കാൻ ഇറങ്ങിയപ്പോഴാണ് അമ്മ മുങ്ങിയത്. അമ്മ മുങ്ങുന്നത് കണ്ട് മകളും കുളത്തിലേക്ക് ഇറങ്ങുകയായിരുന്നു.

ചുള്ളൂർ അമ്പലത്തിന് സമീപത്തെ പാടത്തുള്ള കുളത്തിൽ ഇന്ന് വൈകുന്നേരമാണ് അപകടം ഉണ്ടായത്. വൈകുന്നേരം തറവാട്ടിൽ നിന്നും വീട്ടിലേക്ക് വരികയായിരുന്നു അനുവും മൂന്ന് കുട്ടികളും. കുളത്തിന് സമീപത്ത് പോയ രണ്ടാമത്തെ കുട്ടി അലീനയുടെ ചെരുപ്പ് വെള്ളത്തിൽ വീഴുകയും അതെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ അനു വെള്ളത്തിൽ വീഴുകയും ചെളിയിൽ താഴ്ന്നു പോവുകയും ആയിരുന്നു. തുടർന്ന് അമ്മയെ രക്ഷിക്കാൻ ആയി മൂത്ത മകൾ ആഗ്ന വെള്ളത്തിൽ ചാടുകയും താഴ്ന്നു പോവുകയും ആയിരുന്നു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടികൾ കുളത്തിന് അരികിൽ നിന്ന് നിലവിളിച്ചത് കേട്ട ജലനിധി പ്രവർത്തകരും നാട്ടുകാരും ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഫയർ ഫോഴ്‌സ് എത്തിയാണ് അമ്മയെയും മകളെയും കരയ്ക്ക് എത്തിച്ചത്. എപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...