കോന്നി : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ മൃഗസംരക്ഷണ മേഖലയിലെ പദ്ധതികളുടെ ഉത്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലൻ നായർ നിർവഹിച്ച. കേരള പുനർനിർമ്മാണ പദ്ധതിയിലൂടെ കോഴി വിതരണം, ജനകീയാസൂത്രണ പദ്ധതിയിലൂടെ ആട് വിതരണം എന്നിവയാണ് നടന്നത്.
മൃഗാശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സാം വാഴോട്, ജനപ്രധിനിധികളായ ശങ്കർ മാരൂർ, പ്രകാശ് ജെ, അരുൺ രാജ്, മിനി, കാഞ്ചന, വിദ്യാ ഹരികുമാർ, വെറ്റിനറി സർജൻ ഡോ ജ്യോതി വി ദേവ്, മൃഗാശുപത്രി ജീവനക്കാർ, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.