നീറുന്ന മനസ്സുകള്‍ക്ക് സാന്ത്വനമേകുവാന്‍ ‘ഈണരാവ് ‘ മ്യൂസിക്ക് – കോമഡി മെഗാ ഇവന്റുമായി ചേര്‍ത്തലയിലെ കലാ സൗഹൃദ കൂട്ടായ്മ

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല : നീറുന്ന മനസ്സുകള്‍ക്ക് സാന്ത്വനമേകുവാന്‍  ഈണരാവ്  മ്യൂസിക്ക് – കോമഡി മെഗാ ഇവന്റുമായി  ചേര്‍ത്തലയിലെ കലാ സൗഹൃദ കൂട്ടായ്മ. മാർച്ച് 7 ന് ചേർത്തല ഹിൽടോപ്പ് ആഡിറ്റോറിയത്തിലാണ് പരിപാടി. കേരള ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമൻ മെഗാ ഇവന്റ് ഉദ്ഘാടനം ചെയ്യും. കണ്ണുർ ജില്ലാ കളക്ടർ ടി.വി സുഭാഷ് ഐ.എ.എസ് മുഖ്യാതിഥിയായി പങ്കെടുക്കും. കൂടാതെ സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ള പ്രമുഖരും ജനപ്രതിനിധികളും  ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് സാക്ഷികളാകും. തങ്ങളുടെ സഹപ്രവര്‍ത്തകന് കിഡ്നി മാറ്റിവെക്കുന്നതിന് പണം സ്വരൂപിക്കുന്നതിനുവേണ്ടിയാണ് ഈ മെഗാ ഇവന്റ് സംഘടിപ്പിച്ചിരിക്കുന്നത്‌. മറ്റുള്ളവര്‍ക്ക് സന്തോഷവും ആനന്ദവും നല്കിക്കൊണ്ടുതന്നെ മറ്റൊരാളുടെ കണ്ണീരൊപ്പുവാന്‍ നടത്തുന്ന കൂട്ടായ ഈ ശ്രമം അഭിനന്ദനാര്‍ഹം തന്നെയാണ്. കേവലം ഒരു മെഗാ ഷോ എന്നതിലുപരി ഇതൊരു ജീവകാരുണ്യ പ്രവര്‍ത്തിയായി കാണണം.

സുനീഷ് വാരനാടിന്റെ സംവിധാനത്തിലാണ് മ്യൂസിക്ക് കോമഡി മെഗാഷോ അരങ്ങിലെത്തുന്നത്. പ്രശസ്ത കലാകാരന്മാരായ രമേഷ് പിഷാരടി, ധർമ്മജൻ ബോൾഗാട്ടി, വിധു പ്രതാപ്, സുധീപ് കുമാർ, രാജേഷ് ചേർത്തല, ബിജു മല്ലാരി, ബിനു ആനന്ദ് എന്നിവരോടൊപ്പം നിരവധി കലാകാരന്‍മാര്‍ ഈണരാവിന് താളം പകരും. സമീപകാലത്തൊനും ചേർത്തല കണ്ടിരിക്കാനിടയില്ലാത്ത രീതിയിലുള്ള വിപുലമായ കലാസംഗമത്തിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ ആരംഭിച്ചുകഴിഞ്ഞു.

മെഗാ ഇവന്റിന്റെ പ്രവേശന പാസ് പുറത്തിറക്കി. പ്രമുഖ ഹൈക്കോടതി അഭിഭാഷകനായ സി.പി ചന്ദ്രശേഖരനാണ് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങിയത്.  500 ,1000, 2000 ( രണ്ടുപേര്‍ക്ക് ) , 5000 (4 പേര്‍ക്ക്) എന്നീ നിരക്കിലുള്ള  പസ്സുകളാണ് ലഭ്യമായിട്ടുള്ളത്. ടിക്കറ്റുകള്‍ വാങ്ങിയും മറ്റുള്ളവര്‍ക്ക് വിതരണം ചെയ്തും ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ആര്‍ക്കും പങ്കാളികളാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക്  സംഘാടകരുമായി ബന്ധപ്പെടുക. ഫോണ്‍ –  9447785185, 8943485110

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ചേര്‍ത്തല വാരനാട് ശാഖയില്‍ പ്രത്യേക അക്കൌണ്ടും തുറന്നിട്ടുണ്ട്.  സന്മനസ്സുള്ളവര്‍ക്ക്  ഇതും  ഉപയോഗിക്കാം.

JAYAPRAKASH PC , SABEESH R
Account No: 39107243059, SBI Varanad Branch, Cherthala. ALAPPUZHA
IFSC C0DE:SBIN0070483

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...