നാശത്തിന്‍റെ വക്കില്‍ ഏനാത്ത് ചന്ത ; തിരിഞ്ഞു നോക്കാതെ അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

ഏനാത്ത് : ഒരുകാലത്ത് വലിയ ആൾ തിരക്കുണ്ടായിരുന്ന ഏനാത്ത് ചന്ത ഇപ്പോൾ ശോച്യാവസ്ഥയില്‍. ഏഴംകുളം ഗ്രാമപ്പഞ്ചായത്തിൽ ഉൾപ്പെടുന്ന ചന്തയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ പഞ്ചായത്തിന്റെ ഭാഗത്തുനിന്നു യാതൊരു നടപടികളുമില്ല. മാലിന്യസംസ്കരണമാണ് ഏറ്റവും വലിയ പ്രശ്നം. ചന്തയിലെ ജൈവമാലിന്യ സംസ്കരണവും അവിടേക്കുള്ള വൈദ്യുതി ഉത്പാദനത്തിനുമായി വർഷങ്ങൾക്ക് മുമ്പ് ഒരു പ്ലാന്റ് സ്ഥാപിച്ചിരുന്നു. അത് തകരാറിലായതിനുശേഷം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏഴ് ലക്ഷം രൂപ ചെലവിൽ തുമ്പൂർമൂഴി മാതൃകയിലുള്ള ഖരമാലിന്യ സംസ്കരണപ്ലാന്റ് നിർമിച്ചു.

ശേഖരിച്ച കുറെ മാലിന്യം ചാക്കിൽ കെട്ടി ഇതിൽ വെച്ചിട്ടുണ്ടെന്നുമാത്രം. പ്രവർത്തനമില്ല. ചന്തയിലെ മാത്രമല്ല ഏനാത്ത് കവലയിലെ മുഴുവൻ ജൈവമാലിന്യങ്ങൾ സംസ്കരിക്കുക എന്നത് ലക്ഷ്യമിട്ടാണ് ഇത് പണിഞ്ഞിരുന്നത്. ടൗണിൽ പലയിടത്തുനിന്നുമുള്ള മാലിന്യം ചന്തയുടെ സമീപത്തെ സ്വകാര്യ വ്യക്തികളുടെ വയലുകളിലാണ് തള്ളുന്നത്. മഴയായാൽ മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്ന അവസ്ഥയാണ്. മുമ്പ് മാലിന്യസംസ്കരണ പ്ലാന്റിൽനിന്ന് ലഭിച്ചിരുന്ന വൈദ്യുതി ഉണ്ടായിരുന്നു.  ഇപ്പോളതില്ല. കംഫർട്ട് സ്റ്റേഷനുള്ളതും വെള്ളമില്ലാത്തതിനാൽ ഉപയോഗശൂന്യമായിക്കിടക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ വൈകുന്നേരങ്ങളിൽ ഷെഡിനുള്ളിലുണ്ടായിരുന്ന മീൻ കച്ചവടവും ഇപ്പോൾ ടൗണിൽ മറ്റിടങ്ങളിലേക്ക് മാറി. രണ്ട് വർഷത്തോളമായി ചന്ത ഈ അവസ്ഥയിലായിട്ട്. ചന്തയിലേക്ക് കയറുന്ന വഴിയുടെ ഇരുവശത്തുമായി കുറച്ച് കച്ചവടക്കാർ മാത്രമാണ് ഇനിയുള്ളത്. ആളുകൾ വരുന്നത് കുറവായതിനാൽ കച്ചവടവും കുറവാണെന്ന് ഇവർ പറയുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം : ഒഴിവായത് വൻദുരന്തം ; ആളപായമില്ല

0
കോഴിക്കോട് : സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം. അഗ്നിരക്ഷാസേനയുടെയും...

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...