കുതിച്ചുപായുന്ന ലോറിയുടെ ടയറിനടിയിൽ ബൈക്ക്; ഫുട്ബോർഡിൽ യുവാവ്, ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്…!

For full experience, Download our mobile application:
Get it on Google Play

ഹൈദരബാദ്: ലോറി ഇടിച്ച് ഫുട്ബോർഡിൽ കുടുങ്ങിയ ബൈക്ക് യാത്രികനുമായി ലോറി കുതിച്ച് പാഞ്ഞത് കിലോമീറ്ററുകൾ. ഹൈദരബാദിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ചന്ദ്രയാൻഗട്ടയിലെ എൽ ബി നഗറിൽ വച്ചാണ് ബൈക്കിൽ ലോറി ഇടിക്കുന്നത്. ബൈക്ക് ലോറിയുടെ മുൻ ടയറിൽ കുടുങ്ങിയതിന് കഷ്ടിച്ച് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ബൈക്ക് യാത്രികൻ അപകടമുണ്ടാക്കിയ ലോറി ഡ്രൈവറോട് വാഹനം നിർത്തി താഴെയിറങ്ങാൻ ഫുട്ബോർഡിൽ കയറി നിന്ന് ആവശ്യപ്പെട്ടു. പക്ഷെ ലോറി അമിത വേഗത്തിൽ മുന്നോട്ട് എടുത്ത് പോവുകയാണ് ലോറി ഡ്രൈവർ ചെയ്തത്. യുവാവ് ഫുട്ബോർഡിൽ നിൽക്കുന്നതും മുൻ ടയറിൽ ബൈക്ക് കുരുങ്ങി കിടക്കുന്നതും പരിഗണിക്കാതെ ആയിരുന്നു ഇത്.

യുവാവിനൊപ്പമുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ വാഹനങ്ങളിൽ പിന്തുടർന്നതിന് പിന്നാലെ രണ്ട് കിലോ മീറ്റർ അപ്പുറെയാണ് ലോറി നിർത്തിയത്. ഇതിനോടകം മുൻ ടയറിലുണ്ടായിരുന്ന ബൈക്ക് റോഡിലുരഞ്ഞ് തീപ്പൊരി പാറിച്ച് തെറിച്ച് പോയിരുന്നു. മജീദ് എന്ന യുവാവാണ് ബൈക്കിലുണ്ടായിരുന്നത്. ലോറി നിർത്തിയതിന് പിന്നാലെ നാട്ടുകാർ ഡ്രൈവറെ പൊലീസിനെ ഏൽപ്പിച്ചു. ദൃശ്യങ്ങൾ പ്രദേശവാസികളിലൊരാൾ എക്സിൽ പോസ്റ്റ് ചെയ്തതിലൂടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്ത് വരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...