തമിഴ്നാട്ടില്‍ നിന്നുള്ള വന്‍ കവര്‍ച്ചാ സംഘം ഏനാത്ത് പോലീസിന്റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഏനാത്ത്: തമിഴ്നാട്ടില്‍ നിന്നുള്ള വന്‍ കവര്‍ച്ചാ സംഘത്തെ അടൂര്‍ ഏനാത്ത് പോലീസ് പിടികൂടി. ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിലായി മോഷണം നടത്തിയ ശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയും തുടർന്ന് വീണ്ടും അടുത്ത മോഷണത്തിനായി ഏനാത്ത് എത്തിയ രണ്ട് തമിഴ്നാട് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് തേനി മാതാകോവിൽ സ്ട്രീറ്റ് ആരോഗ്യസ്വാമി മകൻ ജെറ്റ്‌ലി(30), തമിഴ്നാട് കമ്പം സ്വദേശി ഗണപതിയുടെ മകൻ രാജ (57) എന്നിവരെയാണ് ഏനാത്ത് പോലീസിന്റെ സമഗ്രമായ അന്വേഷണത്തിനൊടുവിൽ ഏനാത്ത് നിന്നും പിടികൂടിയത്. മോഷണങ്ങളുടെ സൂത്രധാരനായ മറ്റൊരാള്‍ കൂടി പിടിയിലാകുവാനുണ്ട്.

മെയ് 31ന് രാത്രി അടൂര്‍ വയലാ ഏറത്ത് ഒരു വീടിന്റെ കതക് പൊളിച്ച് അകത്തുകയറി 15 ഗ്രാം സ്വർണവും 60,000 രൂപയും മോഷ്ടാക്കൾ കവർന്നിരുന്നു. ഈ സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ജൂൺ ആറാം തീയതി രാത്രി ഏനാത്ത് നെടുമൺ അഴകത്ത് പടിയില്‍ ആൾ താമസമില്ലാത്ത വീടിന്റെ പിൻ വാതിൽ തകർത്ത് സംഘം അകത്ത് കയറുകയും സി.സി.ടി.വി ക്യാമറയുടെ ഡി.വി.ആർ മോഷ്ടിക്കുകയും ചെയ്തത്. ഈ വീട്ടിൽ സ്വർണ്ണമോ പണമോ ഒന്നും സൂക്ഷിച്ചിരുന്നില്ല. ഇത് മോഷ്ടാക്കളെ നിരാശരാക്കി. അരിശം പൂണ്ട സംഘം വീടിന്റെ മുൻ വാതിൽ നശിപ്പിക്കുകയും മുറ്റത്ത് കിടന്ന ഥാർ ജീപ്പിന് വലിയ കേടുപാടുകൾ വരുത്തുകയും ചെയ്തു.

ഈ സംഭവത്തിലും ഏനാത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിരുന്നു. വിവിധ തലങ്ങളിലൂടെയുള്ള ശാസ്ത്രീയ പരിശോധനകൾക്കൊടുവിൽ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. ഓരോ മോഷണങ്ങൾക്കുശേഷവും തമിഴ്നാട്ടിലേക്ക് മടങ്ങിപ്പോകുന്ന പ്രതികൾ അടുത്ത മോഷണത്തിനായി ഇതേ സ്ഥലത്തേക്ക് എത്തുന്നതായും പോലീസ് മനസ്സിലാക്കി. ഒരു പച്ചക്കറി ലോറിയിൽ ഏനാത്ത് എത്തിയ പ്രതികളുടെ സാന്നിധ്യം മനസ്സിലാക്കിയ പോലീസ് വ്യാഴാഴ്ച വെളുപ്പിന് 2.30 മണിക്ക് കുറുമ്പകര തിരുമങ്ങാട് നിന്നും ഇവരെ പിടികൂടുകയായിരുന്നു.

ഏനാത്ത് പോലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഓ ഷിജി കെ., എസ്.ഐ വിഷ്ണുരാജ്, എസ്.സി.പി.ഓ സുനിൽ, സി.പി.ഓ മാരായ അനൂപ്, ഷഹീർ, നബിൽഷ എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ വാങ്ങി മോഷണം നടത്തിയ വീടുകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും കൂടുതൽ അന്വേഷണം നടത്തി കണ്ടെത്തുവാനുള്ള പ്രതിയെയും ഉടൻ പിടികൂടുമെന്നും എനാത്ത് ഇൻസ്പെക്ടർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. ഗ്രാമിന് 160...

നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. ജെഇഇ മാതൃക നടപ്പാക്കാൻ കേന്ദ്ര...

0
ഡൽഹി: നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. ജെഇഇ...

എളുപ്പത്തിൽ ടിക്കറ്റ് ബുക്കിംഗ് ; കെഎസ്ആർടിസി വാട്സാപ്പ് ടിക്കറ്റിങ് നാളെ മുതൽ

0
​തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ്...

പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു ; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0
കോഴിക്കോട് : പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പോലീസ് സ്റ്റേഷന് സമീപം...