വായനദിന – മാസാഘോഷം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ല ഭരണകൂടം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വായനാദിന – മാസാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (ജൂണ്‍ 19) രാവിലെ 10.30 ന് കുളനട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആന്റോ ആന്റണി എംപി നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷത വഹിക്കും. തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ല ചെയര്‍പേഴ്സണ്‍ ഫാ.എബ്രഹാം മുളമൂട്ടില്‍ വായനദിന പ്രതിജ്ഞ ചൊല്ലും. ജില്ല പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീനാദേവി കുഞ്ഞമ്മ മുഖ്യപ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് അംഗം സബിത അജയകുമാര്‍ പി എന്‍ പണിക്കര്‍ അനുസ്മരണം നടത്തും.

പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി സി കെ നസീര്‍, കാന്‍ഫെഡ് ജില്ല അധ്യക്ഷന്‍ എസ് അമീര്‍ ജാന്‍, പത്തനംതിട്ട ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഇന്‍ ചാര്‍ജ് അമ്പിളി ഭാസ്‌ക്കര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, സാക്ഷരത മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ റ്റോജോ ജേക്കബ് എന്നിവര്‍ പങ്കെടുക്കും. ദേശീയ- സംസ്ഥാന പുരസ്‌ക്കാരത്തിനര്‍ഹരായ അധ്യപകരെ ആദരിക്കും. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവായ പി എന്‍ പണിക്കരുടെ 31-ാം ചരമദിനമായ ജൂണ്‍ 19 മുതല്‍ ജൂലൈ 18 വരെ വിവിധ പരിപാടികളാണ് വായനാദിന – മാസാഘോഷത്തോടനുബന്ധിച്ച് നടത്തുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്നോ നാളയോ കരാറൊപ്പിടുമെന്ന് യുഎസ് ; ഒമാൻ–ഇറാൻ ചർച്ചയിൽ ശുഭപ്രതീക്ഷ

0
വാഷിങ്ടൻ/ ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് യുഎസും ഇറാനും ഇന്നത്തോടെ...

പ്രിയദർശിനി ബസിൽ മോഷണം പതിവ് ; തമിഴ്നാട് സ്വദേശിനി പിടിയിൽ

0
ചവറ : കെഎസ്ആർടിസി പ്രിയദർശിനി ബസിലെ തിക്കിന്റെയും തിരക്കിന്റെയും മറവിൽ മോഷണം...

അതിശക്തമായ മഴ : കണ്ണൂരിൽ നിന്ന് വയനാട്ടിലേക്കുള്ള യാത്ര നിയന്ത്രിക്കും

0
കണ്ണൂർ : വയനാട്ടിൽ അതിശക്തമായ മഴയുള്ളതിനാൽ അപകട സാധ്യത കണക്കിലെടുത്ത് കണ്ണൂരിൽ...

സിജെപിയുടെ നിർണായക യോഗം ഇന്ന് തുടങ്ങും

0
മഹാരാഷ്ട്ര: നീറ്റ് സമരത്തിന് ശേഷമുളള കോക്രോച്ച് ജനതാ പാർട്ടിയുടെ നി‍ർണായക യോഗം ഇന്ന്...