ജമ്മു കശ്മീർ : ജമ്മു കാശ്മീരിൽ വിവിധയിടങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുൽഗാം, ഗോപാൽപോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. പുൽവാമയിൽ സ്‌ഫോടനം ലക്ഷ്യമിട്ട രണ്ട് ഭീകരരെ ജമ്മു കാശ്മീർ പോലീസ് പിടികൂടി. ഇവരിൽ നിന്ന് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്തി. ബാരാമുള്ളയിൽ സുരക്ഷാ സേനക്കെതിരെ നടന്ന ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാൻമാർക്കും ഒരു നാട്ടുകാരനും പരുക്കേറ്റു.
കാശ്മീരിൽ ഏറ്റുമുട്ടൽ ; നാല് ഭീകരരെ വധിച്ചു – രണ്ട് ഭീകരരെ പിടികൂടി
RECENT NEWS
Advertisment