കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു മിനിറ്റില്‍ കൂടുതല്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 500 രൂപ പിഴ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു മിനിറ്റില്‍ കൂടുതല്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 500 രൂപ പിഴ. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള എല്ലാ വിമാനത്താവളങ്ങളിലും വാഹന പാര്‍ക്കിങ് സംബന്ധിച്ച് നടപ്പാക്കിയ പരിഷ്‌കാരത്തിന്റെ ഭാഗമായാണ് ഈ നടപടി. ടെര്‍മിനലിന് മുന്‍വശം ‘നോ പാര്‍ക്കിങ്’ ഭാഗമാണ്. യാത്രക്കാരെ കയറ്റുക, ഇറക്കുക എന്നീ ആവശ്യത്തിന് മാത്രമാണ് ഇവിടെ അനുമതിയുള്ളത്.

മൂന്നു മിനിറ്റ് എന്ന സമയപരിധി പുതുതായി നിശ്ചയിച്ചത് ഏറെ പ്രതിഷേധത്തിന് വഴിയൊരുക്കുകയാണിപ്പോള്‍. സ്വന്തം വാഹനവുമായാണ് കൂടുതല്‍ പേരും വിമാനത്താവളത്തില്‍ എത്തുന്നത്. ഒപ്പം ഡ്രൈവറായി എത്തുന്നത് ബന്ധുക്കളോ സുഹൃത്തുക്കളോ ആയിരിക്കും. യാത്രക്കാരനും ഡ്രൈവറും മാത്രമാണെങ്കില്‍, ലഗേജ് ഇറക്കാനും മറ്റും ഡ്രൈവര്‍ക്ക് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങേണ്ടി വരും. വാഹനത്തില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ അവര്‍ക്ക് ഇറങ്ങാനും മറ്റും കൂടുതല്‍ സമയം വേണ്ടി വരും. അതായത് മൂന്നു മിനിറ്റ് കൊണ്ട് ഇതെല്ലാം ഒരുമിച്ച് സാധിക്കില്ല.

പുതിയ നിബന്ധന പാലിക്കാനാകാതെ ദിവസവും 500 രൂപ പിഴ നല്‍കേണ്ടിവരുന്നവര്‍ ഏറെയുണ്ടെന്നാണ് യാത്രക്കാര്‍ പറയുന്നത്. പാര്‍ക്കിങ് നിരക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആശ്വാസമുണ്ടെങ്കിലും ടെര്‍മിനലിനു മുന്‍പില്‍ വാഹനം നിര്‍ത്തിയിടാന്‍ നല്‍കുന്ന സമയം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം കരിപ്പൂരിലെത്തുന്ന യാത്രക്കാര്‍ ഉന്നയിക്കുന്നു. നേരത്തെ വിമാനത്താവള കവാടം കടന്നു വാഹനം അകത്തു പ്രവേശിച്ചാല്‍ 15 മിനിറ്റിനകം തിരിച്ചിറങ്ങിയില്ലെങ്കില്‍ കാറുകള്‍ക്ക് 85 രൂപ പാര്‍ക്കിങ് ഫീസ് നല്‍കണമായിരുന്നു.

വാഹനം പാര്‍ക്ക് ചെയ്തില്ലെങ്കിലും ഈ തുക നല്‍കണമെന്ന അവസ്ഥയായിരുന്നു. എന്നാല്‍, പുതിയ നിരക്ക് പ്രകാരം കാറുകള്‍ക്ക് അര മണിക്കൂര്‍ വരെ 20 രൂപ നല്‍കിയാല്‍ മതി. മൂന്നു മിനിറ്റ് എന്നത് ദീര്‍ഘിപ്പിക്കുകയും പിഴ സംഖ്യയായ 500 രുപ കുറയ്ക്കുകയും വേണമെന്നാതാണ് യാത്രക്കാരുടെ ആവശ്യം. കൂടുതല്‍ വിമാനങ്ങള്‍ എത്തുന്നതോടെ യാത്രക്കാരുടെയും വാഹനങ്ങളുടെയും തിരക്ക് കൂടുമെന്നും യാത്രക്കാര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...

ഗവ. സ്കൂളുകളുടെ ശോചനീയാവസ്ഥ തുറന്നുകാട്ടി സിജെപി

0
മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് ശേഷം സിജെപി...