കൊച്ചി സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഏറ്റുമുട്ടൽ ; ഒരാളുടെ തലയ്ക്ക് വെട്ടേറ്റു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയിൽ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം രണ്ട് സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടി. ലഹരിമരുന്ന് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലെന്നാണ് സംശയം. ഏറ്റുമുട്ടലിൽ ഒരാളുടെ തലക്ക് വെട്ടേൽക്കുകയും മറ്റൊരാൾക്ക് കുത്തേൽക്കുകയും ചെയ്തു. പരിക്കേറ്റ മൂന്ന് പേരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്ന് പുലർച്ചെ രണ്ടുമണിയോട് കൂടിയായിരുന്നു സംഭവം. ഒരാളുടെ തല വടിവാൾ ഉപയോഗിച്ചാണ് വെട്ടിയത്. മട്ടാഞ്ചേരി സ്വദേശിയായ സാബുവിനാണ് തലക്ക് വെട്ടേറ്റത്. മട്ടാഞ്ചേരി സ്വദേശിയായ ഗഫൂറിനെയാണ് കത്തി ഉപയോഗിച്ച് വയറ്റിൽ കുത്തിയത്.

ഗഫൂറും ഒപ്പമുണ്ടായിരുന്ന മറ്റൊരാളും ചികിത്സയിൽ കഴിയുകയാണ്. തലക്ക് ഗുരുതരമായി പരിക്കേറ്റ സാബു കളമശേരി മെഡിക്കൽ കോളേജിലാണ് ചികിത്സയിൽ കഴിയുന്നത്. ഇവർ ലഹരിമരുന്ന് സംഘത്തിൽ പെട്ടവരാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ലഹരി ഇടപാട് സംബന്ധിച്ച തർക്കമാണോ ആക്രമണത്തിൽ കലാശിച്ചതെന്നും സംശയമുണ്ട്. സംഘർഷത്തിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് സംഘം രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇരുവരും സെൻട്രൽ പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വിസി

0
കാഞ്ഞങ്ങാട് : പെരിയ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആർഎസ്എസ്...

ക്ഷേത്ര ദർശനം കഴിഞ്ഞ് കാവേരി നദിക്കരയിലെത്തിയ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മുങ്ങിമരിച്ചു

0
ബംഗളൂരു : കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിൽ...

പരിസ്ഥിതി ലോലം : ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി

0
തിരുവനന്തപുരം : പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്...

ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: ​ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. വിസി നിയമനത്തിലും ഉദ്യോ​ഗസ്ഥരുടെ...