പുല്ലാട് : തിരക്കേറിയ പുല്ലാട് ജംഗ്ഷനിൽ നടപ്പാത കയ്യേറി വ്യാപാരം ചെയ്യുന്നതായി പരാതി. നടപ്പാതയിലേക്ക് കടയിലെ സാധനങ്ങള്‍ ഇറക്കിവെച്ചത് കൂടാതെ മുകളില്‍ തൂക്കിയിട്ടിട്ടുമുണ്ട്. പൊതു ജനങ്ങൾക്കും സ്കൂൾ കുട്ടികൾക്കും ഇത് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായാണ് പരാതി. ഈ ഭാഗത്ത് നടപ്പാതയില്‍ക്കൂടി നടന്നുപോകുവാന്‍ കഴിയില്ല. സമീപത്തെ ഒരു വ്യാപാരി തന്നെയാണ് ഇക്കാര്യത്തില്‍ പരാതിയുമായി കോയിപ്രം പോലീസിനെ സമീപിച്ചത്.
പുല്ലാട് ജംഗ്ഷനിൽ നടപ്പാത കയ്യേറി വ്യാപാരം
RECENT NEWS
Advertisment