ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കോന്നി മെഡിക്കൽ കോളേജിന് സമീപത്തെ സർക്കാർ ഭൂമി കയ്യേറി : നടപടിയില്ലെങ്കില്‍ ശക്തമായ സമരമെന്ന് സി.പി.ഐ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കൽ കോളേജിന് സമീപത്തെ സർക്കാർ ഭൂമിയിലെ അനധികൃത കയ്യേറ്റങ്ങൾ അവസാനിപ്പിക്കണമെന്ന് സി.പി.ഐ കോന്നി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കോന്നി മെഡിക്കൽ കോളേജ് റോഡിൽ നിന്നും നിർമാണം നടക്കുന്ന കോന്നി കേന്ദ്രീയ വിദ്യാലയതിന്റെ ഭാഗത്തേക്ക്‌ സർക്കാർ ഭൂമിയിലൂടെ റോഡ് കയ്യേറി നിർമ്മിച്ചിരിക്കുകയാണ്. വലിയ വീതിയിൽ അനധികൃതമായി നിർമ്മിച്ചിരിക്കുന്ന റോഡിൽ ഇന്റർ ലോക്ക് കട്ടകൾ പാകുന്നതിനായി കട്ടകളും എത്തിച്ചിട്ടുണ്ട്.

എന്നാൽ ബന്ധപ്പെട്ട വകുപ്പുകളോടും മറ്റും ആലോചിക്കാതെയാണ് ഇത്തരത്തിൽ റോഡ് നിർമ്മിച്ചിരിക്കുന്നത്. ഇത്തരത്തിൽ സർക്കാർ ഭൂമിയിൽ ഇവിടെ നിരവധി കയ്യേറ്റങ്ങൾ നടക്കുന്നുണ്ട്. സർക്കാർ ഭൂമിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുവാൻ ഈ ഭൂമി അളന്നു തിട്ടപ്പെടുത്തി കൊടുക്കുവാൻ റവന്യു വകുപ്പ് അധികൃതരും തയ്യാറായിട്ടില്ല. കോന്നി താലൂക്ക് സർവേ വിഭാഗവും മുമ്പ്  കോന്നിയിൽ ഉണ്ടായിരുന്ന റവന്യു വകുപ്പ് അധികാരിയും ഈ ഭൂമി അളന്നു തിട്ടപ്പെടുത്തി നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല. റവന്യു വകുപ്പ് ഈ വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്. ഇവിടെ അനധികൃതമായി റോഡുകൾ നിർമ്മിച്ചിട്ടുണ്ട്.

പലയിടത്തും സർക്കാർ ഭൂമിയിലെ ഇരുമ്പ് വേലികൾ പൊളിച്ച് നീക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരിക്കുന്നത്. ജെ സി ബി ഉപയോഗിച്ച് നടക്കുന്ന നിർമ്മാണ പ്രവർത്തങ്ങൾ മൂലം മെഡിക്കൽ കോളേജിലേക്ക് ആധുനിക നിലവാരത്തിൽ നിർമ്മിച്ച റോഡിലേക്കും മണ്ണും ചെളിയും നിറഞ്ഞിട്ടുണ്ട്. വിഷയത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കൃഷി, റവന്യു ഓഫീസുകൾക്ക് മുൻപിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...