പറക്കോട് ഭാഗത്തെ കൈയേറ്റം ഒഴിപ്പിക്കൽ വ്യാപാരികളുടേയും നാട്ടുകാരുടേയും പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു

For full experience, Download our mobile application:
Get it on Google Play

പറക്കോട് : അടൂർ നഗരസഭയിലെ പറക്കോട് ഭാഗത്തെ കൈയേറ്റം ഒഴിപ്പിക്കൽ വ്യാപാരികളുടേയും നാട്ടുകാരുടേയും പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു. കൈയേറ്റം ഒഴിപ്പിക്കൽ സുതാര്യമല്ലെന്നാരോപിച്ചാണ് വ്യാപാരികളും നാട്ടുകാരും പ്രതിഷേധിച്ചത്. ചൊവ്വാഴ്ച രാവിലെ 8.30-നാണ് അടൂർ നഗരസഭാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൈയേറ്റം ഒഴിപ്പിക്കൽ ആരംഭിച്ചത്. നഗരസഭ സ്ഥലം കൈയേറി കച്ചവടം ചെയ്യുന്നവരെ ഒഴിപ്പിക്കാനായിരുന്നു നഗരസഭാ കൗൺസിൽ തീരുമാനം. പറക്കോട് ബാങ്ക് ജംഗ്ഷന്‍ മുതൽ ശക്തി തിയേറ്ററിന് സമീപം വരെയുള്ള മുഴുവൻ കൈയേറ്റവും ഒഴിപ്പിക്കാനും കൗൺസിൽ തീരുമാനമുണ്ടായിരുന്നുവെന്ന് നഗരസഭ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഓഫീസിന് മുൻവശത്തെ നഗരസഭ കാത്തിരിപ്പുകേന്ദ്രത്തിലെ കൈയേറ്റം ഒഴിപ്പിച്ചു. ഇവിടെ അരികുകൾ എല്ലാം ഷീറ്റുപയോഗിച്ച് മറച്ചനിലയിലായിരുന്നു. തുടർന്ന് മറ്റ് കൈയേറ്റം ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥർ നീങ്ങുമ്പോഴാണ് വ്യാപാരികളും നാട്ടുകാരും എത്തിയത്. ഒഴിപ്പിക്കൽ തടസ്സപ്പെട്ടതോടെ നഗരസഭ ചെയർപേഴ്സൺ ദിവ്യാ റെജി മുഹമ്മദ് സ്ഥലത്തെത്തി വ്യാപാരികളുമായി സംസാരിച്ചെങ്കിലും മുഴുവൻ കൈയേറ്റവും ഒഴിപ്പിക്കണമെന്ന ആവശ്യത്തിൽ വ്യാപാരികൾ ഉറച്ചുനിന്നു. കൗൺസിൽ തീരുമാനം നടപ്പാക്കുമെന്ന് ചെയർപേഴ്സൺ നിലപാട് എടുത്തു. ഇതോടെ എൻ.യു.എൽ.എം. (നാഷണൽ അർബൻ ലൈവ്ലിഹുഡ് മിഷൻ) കാർഡ് ലഭിച്ച വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാൻ പാടില്ലെന്ന് പറഞ്ഞ് യൂണിയൻ നേതാക്കൾ രംഗത്തെത്തി. ഇത് മറ്റുള്ള വ്യാപാരികളെ ചൊടിപ്പിച്ചു. ഒഴിപ്പിക്കുന്നുവെങ്കിൽ മുഴുവൻ കൈയേറ്റവും ഒഴിപ്പിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപെട്ടു. തുടർന്ന് വ്യാപാരികളുമായി ചർച്ചനടത്തിയശേഷം തുടർ നടപടികൾ ചെയ്യാമെന്ന തീരുമാനത്തിൽ ഉദ്യോഗസ്ഥർ നടപടികൾ അവസാനിപ്പിച്ചുമടങ്ങി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി

0
തിരുവനന്തപുരം: അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക്...

പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

0
എറണാകുളം: വടക്കൻ പറവൂരിൽ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് ആൺ സുഹൃത്ത് യുവതിയെ...

കെ.സി.എൽ മൂന്നാം സീസൺ : ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്

0
തിരുവനന്തപുരം: മൂന്നാം സീസണിന് ആവേശം പകർന്ന് ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങളാണ്...

മുഖ്യമന്ത്രി തന്നെ ജീവനക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി തന്നെ ജീവനക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി...