കോന്നി മെഡിക്കല്‍ കോളേജ് പരിസരത്തെ സര്‍ക്കാര്‍ ഭൂമിയില്‍ കയ്യേറ്റങ്ങള്‍ വര്‍ധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി മെഡിക്കല്‍ കോളേജ് പരിസത്തെ സര്‍ക്കാര്‍ ഭൂമിയില്‍ കയ്യേറ്റങ്ങള്‍ വര്‍ധിക്കുന്നു. കൃഷി വകുപ്പിന്റെ ഉടമസ്ഥതയില്‍ ഉള്ള ഭൂമിയിലാണ് കയ്യേറ്റങ്ങള്‍ വര്‍ധിക്കുന്നത്. കൃഷി വകുപ്പിന്റെ കീഴില്‍ പന്തളം ഫാമിന്റെ ഉടമസ്ഥതയില്‍ ഉള്ള സ്ഥലത്താണ് സ്വകാര്യ വ്യക്തികള്‍ ഭൂമി കൈയ്യേറുന്നത്. ഇരുപത്തിയഞ്ച് ഏക്കറോളം ഭൂമിയാണ് ഇവിടെ കൃഷി വകുപ്പിന്റെ അധീനതയില്‍ ഉണ്ടായിരുന്നത്. ഇതില്‍ കോന്നി മെഡിക്കല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയം, ബ്ലെഡ്ഡ് ബാഗ് നിര്‍മ്മാണ യൂണിറ്റ്, ഡ്രെഗ്സ് കണ്‍ട്രോള്‍ ലാബ് എന്നിവക്ക് വിട്ടുനല്‍കിയ ശേഷം നിലവില്‍ നാല് ഏക്കറോളം വരുന്ന ഭൂമിയാണ് നിലവില്‍ ഉള്ളത്. ഇതില്‍ പകുതിയില്‍ അധികം ഭൂമിയും സ്വകാര്യ വ്യക്തികള്‍ കയ്യേറിയിട്ടുണ്ട്.

കൃഷി വകുപ്പിന്റെ ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ ഭൂമിയിലേക്ക് റോഡ് നിര്‍മ്മിച്ചിരിക്കുന്നത് ഈ സര്‍ക്കാര്‍ ഭൂമിയിലേക്ക് ആണെന്നതാണ് ശ്രദ്ധേയം. വിലക്കുറവുള്ള സ്വകാര്യ ഭൂമിയിലേക്ക് ഇതിന് തൊട്ടടുത്തുള്ള സര്‍ക്കാര്‍ ഭൂമിയിലൂടെ ആണ് വഴി വെട്ടിയിരിക്കുന്നത്. മാത്രമല്ല കൃഷി വകുപ്പ് സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് വേലികളും പലതും ഇളക്കി മാറ്റിയിട്ടുണ്ട്. വിലക്കുറവുള്ള ഭൂമിയിലേക്ക് സര്‍ക്കാര്‍ ഭൂമിയിലൂടെ വഴി വെട്ടി വന്‍ തുകക്ക് ഭൂമി സ്വകാര്യ വ്യക്തികള്‍ വില്പന നടത്തുന്നതും വര്‍ധിക്കുന്നുണ്ട്. 2021 ല്‍ ഇവിടെ കൃഷി വകുപ്പ് സ്ഥാപിച്ച വേലി പൊളിച്ച് മാറ്റുകയും സ്വകാര്യ വ്യക്തികള്‍ ഭൂമി കയ്യേറുകയും ചെയ്തിരുന്നു. നിലവില്‍ സ്വകാര്യ വ്യക്തികള്‍ പല സ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപിച്ച വേലി പൊളിച്ച് മാറ്റി കയ്യേറിയതോടെ സ്വകാര്യ ഭൂമിയും സര്‍ക്കാര്‍ ഭൂമിയും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണ്. ടോട്ടല്‍ സ്റ്റേഷന്‍ സര്‍വ്വേ നടത്തി മാത്രമേ ഈ ഭൂമി അളന്ന് തിട്ടപ്പെടുത്തുവാന്‍ കഴിയുള്ളു. മെഡിക്കല്‍ കോളേജ് റോഡിന് ഇരുവശങ്ങളിലുമായി നിര്‍മിച്ചിരിക്കുന്ന കടകളും സര്‍ക്കാര്‍ ഭൂമിയിലേക്ക് ഇറക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് പറയുന്നു. സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ വര്‍ഷങ്ങളായി കയ്യേറുന്ന വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...