Saturday, May 10, 2025 11:56 am

തീരാദുരിതം ; എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ചുമാസമായി പെന്‍ഷനില്ല – ചിങ്ങം ഒന്നിന് ഉപവാസം

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് അഞ്ചുമാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ല. പെന്‍ഷന്‍ മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളാണ് ഇതോടെ ദുരിതത്തിലായിരിക്കുന്നത്. തങ്ങള്‍ക്കും ഓണം ഉണ്ണണം എന്നാവശ്യപ്പെട്ട് ചിങ്ങം ഒന്നിന് ഉപവാസം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍. കിടപ്പിലായവര്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും 2200 രൂപയാണ് പെന്‍ഷന്‍. മറ്റുള്ളവര്‍ക്ക് 1200 രൂപ. എന്നാല്‍ കഴിഞ്ഞ അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങി.

ഓണത്തിന് മുന്‍പേ മുഴുവന്‍ പെന്‍ഷന്‍ കുടിശികയും നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. 6727 പേരുടെ പട്ടികയില്‍ 610 പേര്‍ക്ക് പെന്‍ഷനേ ഇല്ല. കഴിഞ്ഞ ബജറ്റുകളില്‍ പെന്‍ഷനുകളെല്ലാം വര്‍ധിപ്പിച്ചപ്പോഴും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പെന്‍ഷന്‍ വര്‍ധിപ്പിച്ചിട്ടില്ല. 2013 ല്‍ അനുവദിച്ച തുകയാണ് ഇപ്പോഴും. ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാര തുകയും ഇപ്പോഴും കൊടുത്ത് തീര്‍ത്തിട്ടില്ല. അഞ്ചുലക്ഷം രൂപാ വീതം നഷ്ടപരിഹാരം നൽകണം എന്നായിരുന്നു സുപ്രീംകോടതി വിധി. എന്നാല്‍ ഇപ്പോഴും 3713 പേര്‍ക്ക് കാശൊന്നും കിട്ടിയിട്ടില്ല. 1568 പേര്‍ക്ക് കിട്ടിയതാകട്ടെ മൂന്ന് ലക്ഷവും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാമൻചിറ ഗോപാലകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര ഞായറാഴ്ച നടക്കും

0
ഇലവുംതിട്ട : രാമൻചിറ ഗോപാലകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര ഞായറാഴ്ച...

ഇന്ത്യയുടെ എതിർപ്പിനെ മറികടന്ന് പാകിസ്താന് 100 കോടി ഡോളർ വായ്പ അനുവദിച്ച നടപടിയെ വിമർശിച്ച്...

0
ന്യൂഡൽഹി : ഇന്ത്യയുടെ എതിർപ്പിനെ മറികടന്ന് പാകിസ്താന് 100 കോടി ഡോളർ...

പാകിസ്താന്റെ മൂന്ന് വ്യോമതാവളങ്ങൾ ആക്രമിച്ച് ഇന്ത്യ ; സ്ഥിരീകരിച്ച് പാക് സൈനിക മേധാവി

0
ന്യൂഡല്‍ഹി: അതിർത്തിയിലെ പ്രകോപനത്തിനു തിരിച്ചടി നൽകി പാകിസ്താന്റെ മൂന്ന് വ്യോമതാവളങ്ങൾ ഇന്ത്യൻ...

‘എത്ര യുദ്ധം നടത്തിയാലും നമ്മൾ രക്ഷിപെടില്ല’ ; പാകിസ്ഥാനിലെ വിരമിച്ച സൈനിക ഉദ്യോഗസ്ഥരും പരിഭ്രാന്തിയില്‍

0
ഇസ്ലാമാബാദ് : ഇങ്ങോട്ടുള്ള ആക്രമണങ്ങൾ തടുത്ത് ഇന്ത്യ ശക്തമായ തിരിച്ചടി തുടരുമ്പോൾ...